ഒരു പെൺകുട്ടി തെറ്റായ നോട്ടമോ സ്പർശനമോ വാക്കോ തിരിച്ചറിയാൻ പറ്റിയാൽ പെട്ടെന്ന് റിയാക്റ്റ് ചെയ്യണം

നൃത്ത വേദികളിലൂടെ സിനിമയിലേക്കെത്തിയ ഏത് വേഷവും അനായാസം വഴങ്ങുന്ന അഭിനയ വൈഭവത്തിന്റെ പേരാണ് ആശാ ശരത്. മലയാള സിനിമ സീരിയൽ അഭിനയത്തിനും നൃത്ത വിരുന്നുകൾക്കും അപ്പുറം ബിസിനസ് രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇന്ത്യ തലത്തിൽ മികച്ച നർത്തകിയായി താരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. നാട്യാലയ എന്ന പേരിൽ ഒരു നൃത്ത കലാ കേന്ദ്രം നടത്തിയിരുന്ന സ്വന്തം അമ്മയിൽ നിന്നാണ് നൃത്തത്തിന്റെ ബാല പാഠങ്ങൾ പഠിക്കുന്നത്. അതിനു ശേഷം അമ്മാവൻ രവി കുമാറിൽ നിന്നും നൃത്തം അഭ്യസിച്ചു. 1992 ൽ നടന്ന അഖിലകേരള മത്സരത്തിലും താരം വിജയിച്ചിരുന്നു.

ജേഷ്ഠ സഹോദരന്റെ സുഹൃത്ത് ശരത്തുമായാണ് വിവാഹം. വിവാഹത്തിനു ശേഷം ദുബായിൽ സ്ഥിര താമസമാക്കിയ താരത്തിന് രണ്ട് മക്കളാണുള്ളത്. ദുബായ് താമസം തുടങ്ങിയതിനു ശേഷമാണ് റേഡിയോ ഏഷ്യയിൽ പ്രവർത്തിച്ചു തുടങ്ങിയത്. റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും ആയിരുന്നു തുടക്കം. ഇതിനെല്ലാം പുറമേ ദുബായിൽ കൈരളി എന്ന പേരിൽ ഒരു നൃത്ത കലാ കേന്ദ്രവും താരം നടത്തുന്നുണ്ട്.

പ്രീ ഡിഗ്രി പഠിക്കുന്ന സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് സിനിമയിലേക്ക് ക്ഷണം ഉണ്ടായി പക്ഷേ അത് അച്ഛനും അമ്മയും നിരസിക്കുകയാണ് ചെയ്തത്. പിന്നീട് ദൂരദർശൻ പരിപാടികളിലാണ് അഭിനയിച്ചു തുടങ്ങിയത്. സിനിമ അഭിനയ രംഗത്തേക്കു കടന്നു വന്നത് സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിലൂടെയായിരുന്നു.

നിഴലും നിലാവും എന്ന ടെലിഫിലിമും കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ ജയന്തി എന്ന് പോലീസ് വേഷവും ദൃശ്യത്തിലെ ഐജി വേഷവും താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾ ആണ്. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ള താരത്തിന്റെ സമൂഹ മാധ്യമങ്ങളുടെ ഇടപെടലുകളും പ്രേക്ഷകർ വളരെ പെട്ടെന്ന് എടുക്കാറുണ്ട്.

അഭിനേത്രി, റേഡിയോ പ്രവർത്തക, നർത്തകി, നിർമ്മാതാവ്, ബിസിനസ്സുകാരി എന്നീ നിലകളിൽ എല്ലാം തന്റെതായ ഇടം തെരെഞ്ഞെടുത്ത് വിജയം കൊയ്യാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. സമകാലിക സമൂഹത്തിൽ വളരെയധികം പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചാണ് താരം അഭിമുഖത്തിൽ സംസാരിച്ചത്.

ഒരു പെൺകുട്ടി തെറ്റായ നോട്ടമോ സ്പർശനമോ വാക്കോ തിരിച്ചറിയാൻ പറ്റിയാൽ പെട്ടെന്ന് റിയാക്റ്റ് ചെയ്യണമെന്നാണ് ആശാ ശരത്ത് തന്റെ അഭിമുഖത്തിലൂടെ യുവ തലമുറയോട് പറയുന്നത്. ഞാൻ റിയാക്റ്റ് ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*