ബിഗ് ബോസ്സ് പ്രിയതാരം അലീന പടിക്കൽ നീല ലഹങ്കയിൽ, രാജകുമാരിയെ പോലുണ്ടെന്ന് ആരാധകർ.

മലയാളത്തിൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ആയി ഒരുപാട് ആരാധകരുള്ള താരമാണ് എലീന പടിക്കൽ. അവതാരകയായും സിനിമാ-സീരിയൽ രംഗങ്ങളിലും ഒരുപാട് നല്ല വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ എലീനയ്ക്ക് സാധിച്ചിട്ടുണ്ട്. തന്മയത്വം ഉള്ള ഭാവാഭിനയം കൊണ്ടും തനതായ ശൈലികൾ കൊണ്ടും മറ്റുള്ളവർക്കിടയിൽ ഒരു വ്യത്യസ്ത എപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട് താരം.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരികയായി എലീന പ്രേക്ഷകരുടെ ഇഷ്ടം ഏറെ സമ്പാദിച്ചു. അതുപോലെ തന്നെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലെ കഥാപാത്രവും എലീന ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

ബിഗ് ബോസ് സീസൺ ടു എലീന പടിക്കൽ ഉണ്ടായിരുന്നു. ആ സമയത്താണ് തന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നു. അതും പ്രേക്ഷകരുമായി കൂടുതൽ അടുത്തിടപഴകാൻ തുടങ്ങുന്നതും. അത് കൊണ്ട് തന്നെ ഇപ്പോൾ ഒരുപാട് ആരാധകർ എലീനക്കുണ്ട്.

നീലയും പിങ്കും കലർന്ന ലഹങ്കയിൽ സുന്ദരിയായാണ് പ്രേക്ഷകർക്കു മുന്നിലെത്തിയ എലീനയുടെ പുതിയ ഫോട്ടോഷൂട്ട് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ള താരമാണ് എലീന എന്നുള്ളതു കൊണ്ട് തന്നെ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഫോട്ടോകളും നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട്.

“മേഘങ്ങളുടെ മറുവശത്ത് നീലാകാശമുണ്ട്. നല്ല കടും നീല നിറത്തിലുള്ള ആകാശം” എന്നാണ് താരം ചിത്രങ്ങൾക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. വസ്ത്രത്തിന് നിറത്തിനോട് ചേർന്നു നിൽക്കുന്ന വാക്കുകളാണ് എലീന പടിക്കൽ ക്യാപ്ഷൻ ആയി ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രങ്ങൾ തരംഗം ആയതോടെ വാക്കുകളെ കുറിച്ചും  പ്രേക്ഷകർക്കിടയിൽ ചർച്ചകൾ നടക്കുകയാണ് ഇപ്പോൾ.

Alina
Alina
Alina
Alina
Alina
Alina
Alina
Alina
Alina
Alina
Alina

Be the first to comment

Leave a Reply

Your email address will not be published.


*