പ്രിയതാരം അനിഘയുടെ പുത്തൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ 🥰

മലയാള സിനിമ ലോകത്തേക്ക് ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ അഭിനയ വിസ്മയം ആണ് അനിഖ സുരേന്ദ്രൻ. 2010 പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖയെ പ്രേക്ഷകർക്ക് ആദ്യമായി കാണാൻ സാധിച്ചത്. അവിടം മുതൽ ഇതുവരെയും അഭിനയിച്ച ഓരോ വേഷങ്ങളും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമാക്കാൻ അനിഖയുടെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്.

തമിഴ് ചിത്രങ്ങളായ എന്നെ അറിന്താൽ, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. ഈ രണ്ടു സിനിമയിലും അജിത് കുമാറിനൊപ്പം ആയിരുന്നു വേഷം എന്നതും ശ്രദ്ധേയമാണ്. 2013 ല് പുറത്തിറങ്ങിയ 5സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന് കഥാപാത്രത്തിനാണ് മികച്ച ബാല താരത്തിനുള്ള അവാർഡ് അനിഖക്ക് ലഭിച്ചത്.

ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാള സിനിമകളിലെ അഭിനയവും വളരെയധികം പ്രേക്ഷക പ്രീതി നേടി കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ഒരുപാട് മികച്ച സിനിമകളിലും ഭൂരിഭാഗം മലയാളം സൂപ്പർ സ്റ്റാറുകളുടെ കൂടെ അഭിനയിക്കാനും ഈ ചെറിയ വയസ്സിൽ അനിഖക്ക് കഴിഞ്ഞിട്ടുണ്ട്.

മലയാള സിനിമകൾക്കപ്പുറം ഒരുപാട് ഹൃസ്വ ചിത്രങ്ങളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവെച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ അമർനാഥ്, 2018ൽ പുറത്തിറങ്ങിയ കളേഴ്സ് ഓഫ് ലൈറ്റ് തുടങ്ങിയവ അഭിനയിച്ച ഹൃസ്വ ചിത്രങ്ങളിൽ വളരെയധികം പ്രേക്ഷക പിന്തുണ ലഭിച്ചവയാണ്. തമിഴ് ഹൃസ്വ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 ലാണ് MAA എന്ന തമിഴ് ചിത്രം പുറത്തിറങ്ങിയത്.

അനിഖ സുരേന്ദ്രൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ നല്ല അഭിപ്രായങ്ങൾ നേടി മുന്നോട്ടു പോവുകയാണ് താരത്തിന്റെ പുതിയ ഫോട്ടോ. സാധാരണ രീതിയിലുള്ള ഒരു ചുവന്ന വസ്ത്രത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫോട്ടോയിൽ വളരെ ഭംഗിയിൽ കാണുന്നു എന്ന് ഒരുപാട് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഒരുപാട് ദിവസങ്ങൾക്കു ശേഷം നല്ലൊരു ഫോട്ടോ കണ്ടു എന്നാണ് ഒരു ആരാധകൻ എഴുതിയത്. താങ്കൾ സൗന്ദര്യത്തിന് രാജ്ഞി തന്നെയാണ് എന്ന് ഒരുപാട് പേർ കമന്റ് ചെയ്തിരിക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയായിരുന്നു അനിഖയുടെ പുതിയ ഫോട്ടോ.

Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha

Be the first to comment

Leave a Reply

Your email address will not be published.


*