50ആം വയസ്സിൽ ബിക്കിനി ഫോട്ടോ ഷൂട്ടുമായി ആദ്യാപിക.. “വയസ്സെങ്കിലും നോക്കിക്കൂടെ” എന്ന് തുടങ്ങി ഒരുപാട് വിമർശനങ്ങൾ..

ചെറുപ്പം മുതലേ ഒരു മോഡൽ ആവുക എന്നുള്ളത് സ്വപ്നമായിരുന്നു. ജനങ്ങൾ എന്നോട് പറയുമായിരുന്നു മോഡലിംഗ് ചെയ്യൂ സിനിമയിലേക്ക് പോകൂ. പക്ഷേ ഒരു പെൺകുട്ടി എന്നാൽ വീട്ടിൽ ഒതുങ്ങി കൂടുന്നവൾ എന്ന ചിന്താഗതിയായിരുന്നു എല്ലാവർക്കും. അതുതന്നെയായിരുന്നു അവർ ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമുള്ള ജോലി.

ഞാൻ ചെറുതായി ചില നാടകങ്ങളിൽ പങ്കെടുത്തു. ഗുജറാത്തി സിനിമയിൽ വരെ എനിക്ക് അവസരം ലഭിച്ചു. ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. പക്ഷേ ഈ വിവരം അച്ഛൻ അറിഞ്ഞപ്പോൾ എവിടെയും പോകണ്ട വീട്ടിൽതന്നെ ഇരിക്കുക എന്നായിരുന്നു എന്നോട് കൽപ്പിച്ചത്.

അച്ഛൻ പറഞ്ഞത് കേട്ട് എന്റെ സ്വപ്നങ്ങൾ ഞാൻ വലിച്ചെറിഞ്ഞു. എന്റെ പഠനത്തോട് ശ്രദ്ധ കേന്ദ്രീകരിച്ചു. പോസ്റ്റ് ഗ്രാജുവേഷൻ ശേഷം അഡ്മിൻ ഓഫീസറായി എനിക്ക് ജോലി കിട്ടി. അവിടെവച്ചാണ് എനിക്ക് എന്റെ ഭർത്താവിനെ പരിചയപ്പെടുന്നത്. ഞങ്ങൾ പ്രണയത്തിലായി വിവാഹം കഴിച്ചു. ഒരു നല്ല ഭാര്യ ആകാൻ വേണ്ടി എന്റെ ജോലി ഞാൻ ഉപേക്ഷിച്ചു.

എന്റെ കുടുംബവും മക്കളും അടങ്ങുന്ന ഒരു ചുറ്റുപാടിൽ ഞാൻ എന്റെ ജീവിതം തള്ളിനീക്കി. എന്റെ സ്വപ്നങ്ങൾ എന്നിൽ തന്നെ ഇല്ലാതാവുകയായിരുന്നു. നീണ്ട ഇരുപത് വർഷത്തിനുശേഷം ഞാൻ അധ്യാപക ജോലിയിലേക്ക് അപേക്ഷ നൽകി.

45 ആം വയസ്സിൽ ഒരു യുവ അധ്യാപികയുടെ ചെരുപ്പത്തോടെ കൂടി ക്ലാസുകൾ എടുക്കാൻ തുടങ്ങി. ഏറ്റവും ആക്ടർ ടീച്ചർ നുള്ള അവാർഡ് വരെ എന്നെ തേടിയെത്തി.

ഒരു ദിവസം സോഷ്യൽ മീഡിയയിൽ മുഴുകിയിരിക്കുമ്പോഴാണ് age no bar സൗന്ദര്യമത്സരത്തിന്റെ പരസ്യം കാണുന്നത്. ഉടൻ തന്നെ ഞാൻ അപ്ലൈ ചെയ്തു. അന്ന് വൈകുന്നേരം ഞാൻ വിവരം കുടുംബക്കാരുടെ അറിയിച്ചു. അവർ എനിക്ക് പൂർണ പിന്തുണയാണ് നൽകിയത്.

ഞാന് മത്സരത്തിനു വേണ്ടി നന്നായി പ്രിപ്പയർ ചെയ്തു. അവസാനം മത്സരത്തിലെ റണ്ണർ അപ്പ് ട്രോഫിയും ആയാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്. എന്നെ കണ്ടപ്പോൾ എന്റെ മകൻ പറഞ്ഞത്, അമ്മാ ഞാൻ നിന്നിൽ അഭിമാനിക്കുന്നു എന്നായിരുന്നു. ആ വാക്കുകൾ എനിക്കുള്ള ഏറ്റവും വലിയ പ്രചോദനം ആയിരുന്നു. ഞാൻ വീണ്ടും സൗന്ദര്യമത്സരങ്ങളിൽ മത്സരിച്ചു വിജയം നേടി.

അമ്പതാം വയസ്സിൽ പരിപൂർണമായി മോഡൽ രംഗത്തേക്ക് തിരിയാൻ ഞാനാഗ്രഹിച്ചു. പക്ഷേ ഒരു ബ്രാൻഡ് പോലും എന്നെ ആവശ്യപ്പെട്ടില്ല. അവർക്ക് ചെറുപ്പക്കാരിയായ യുവതികളെ ആയിരുന്നു കൂടുതൽ താല്പര്യം.

ബിക്കിനി ഫോട്ടോഷൂട്ടുകൾ വരെ യുവതികളുടെ പിന്നാലെയായിരുന്നു. അവിടെ എനിക്ക് യാതൊരു സ്ഥാനമുണ്ടായിരുന്നില്ല. ഒരു ബിക്കിനി മോഡൽ ആകണമെന്ന് എന്റെ ആഗ്രഹം മനസ്സിൽ ഉയരാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ സ്റ്റാർട്ട്‌ അപ്പ്‌ ടീം എന്നെ സമീപിച്ചത്. നേരിയ ബിക്കിനി ധരിച്ച് ക്യാമറക്ക് മുമ്പിൽ മോഡലായി പ്രത്യക്ഷപ്പെടാൻ ആണ് അവർ ആവശ്യപ്പെട്ടത്. പക്ഷേ 50 വയസ്സുള്ള ഒരാൾക്ക് അത് തികച്ചും അരോചകമായിരുന്നു.

ഞാൻ സിംഗലായി സ്വയം ഫോട്ടോഷൂട്ട് നടത്തി ഓൺലൈനിൽ അപ്‌ലോഡ് ചെയ്തു. പല ആൾക്കാരും എന്നെ പ്രശംസിച്ച് എങ്കിലും ഒരുപാട് പേര് വിമർശനവുമായി രംഗത്തെത്തി. ചുരുങ്ങിയത് നിന്റെ വയസ്സ് എങ്കിലും നിനക്ക് നോക്കിക്കൂടെ എന്ന കമന്റ് വരെ ചില ആൾക്കാർ പറഞ്ഞു.

എന്റെ അടുത്ത് കുടുംബക്കാർ വരെ എന്നെ വിമർശിച്ചു തുടങ്ങി. പക്ഷേ അതൊന്നും ഞാൻ ചെവിക്കൊണ്ടില്ല. ഇപ്പോൾ 15 വയസ്സു മുതലുള്ള എന്റെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ഞാൻ.

Be the first to comment

Leave a Reply

Your email address will not be published.


*