വയസ്സാംകാലത്ത് വീട്ടിൽ പേരകുട്ടികളെയും കളിപ്പിച്ച് ഇരുന്നാൽ പോരെ എന്ന് മമ്മൂട്ടിയോട് നിങ്ങൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിന് ഇവരോട് മാത്രം?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഫോട്ടോഷൂട്ട് ആണ് രജനി ചാണ്ടിയുടേത്. എഴുപതിനടുത്ത വയസ്സായെങ്കിലും കിടിലൻ മേക്കോവറിൽ ഉള്ള ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് മലയാളത്തിലെ കോമഡി നടിയായ ചാള മേരിയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുപോലെ നാല്പത്തിന് അടുത്തെത്തിയ നടിമാരുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് രജനി ചാണ്ടിയുടെതാണ്.

പക്ഷേ ഫോട്ടോഷൂട്ടിന് പിന്നാലെ മോശം കമന്റ്ളുമായി ഒരുപാട് പേർ രംഗത്തെത്തിയിരിക്കുന്നു.
വയസ്സാൻ കാലത്തും വേണോ ഫോട്ടോഷൂട്ട്?
വീട്ടിൽ ബൈബിളും വായിച്ചു കുത്തിയിരുന്നു കൂടെ?
പേരകുട്ടികളെയും കളിപ്പിച്ചു വീട്ടിലിറിക്കേണ്ട സമയത്ത് എന്തിനാണ് ഈ ഫോട്ടോഷൂട്?
എന്നൊക്കെയാണ് കമന്റുകളിൽ ചോതിച്ചിട്ടുള്ളത്.

ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ ക്ക് പ്രതികരണവുമായി ഒരുപാട് പേര് രംഗത്തെത്തിയിട്ടുണ്ട്.
മലയാളികളുടെ ചിന്ത മാറ്റാൻ ഇതുവരെ സമയം ആയിട്ടില്ല?
കുറച്ചു ദിവസങ്ങൾക്കു മുമ്പ് സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അപ്പോൾ എന്തേ ആൾക്കാര് വയസ്സാൻകാലത്ത് ഫോട്ടോഷൂട്ട് നടത്തുന്നു, എന്നാ ആക്ഷേപവുമായി വരാത്തത്.
അദ്ദേഹത്തിന് പ്രശംസയും രജനിക്ക് ആക്ഷേപം ഇത് എവിടത്തെ ന്യായം?
എന്നൊക്കെയാണ് മറ്റു പ്രതികരണവുമായി ആൾക്കാർ വന്നിട്ടുള്ളത്.

ഒരു മുത്തശ്ശി ഗാഥ എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെട്ടത്. ബിഗ് ബോസ് മലയാളത്തിലെ ഒരു മത്സരാർത്ഥിയും കൂടിയായിരുന്നു രജനി. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന നടിയാണ് രജനി ചാണ്ടി.

വയസ്സ് വെറും അക്കം മാത്രം എന്ന രൂപത്തിലാണ് രജനി ചാണ്ടി യുടെ പുതിയ ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ടിന് പ്രശംസയുമായി സിനിമ മേഖലകളിൽനിന്ന് തന്നെ ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. രജനിയുടെ ഫോട്ടോഷൂട്ട് കണ്ടിട്ട് ആര്യ പറഞ്ഞത് ” ഞങ്ങൾക്കൊരു മത്സരാർത്ഥിയെയാണ് കിട്ടി എന്നാണ്.

Be the first to comment

Leave a Reply

Your email address will not be published.


*