ഗ്ലാമർ വേഷങ്ങളിൽ നിന്ന് തത്കാലം മാറി നിൽക്കാം… ഇനി യോഗ… സാമന്തയുടെ പുതിയ ഫോട്ടോകൾ കാണാം

ഇന്ത്യൻ ചലച്ചിത്ര അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരു പോലെ നിറ സാന്നിധ്യമായ യുവ അഭിനയ പ്രതിഭയാണ് സാമന്ത അക്കിനേനി. തെന്നിന്ത്യൻ സിനിമ വ്യവസായ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന താരമാണ് സാമന്ത. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ കൂട്ടത്തിലും സാമന്തയുടെ പേരുണ്ട്. താരത്തിന് സിനിമ ലോകത്ത് ഒരുപാട് ആരാധകരുണ്ട്.

അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. തമിഴ് തെലുങ്ക് ഭാഷകളിലാണ് കൂടുതൽ ആയി അഭിനയിച്ചത് എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ആരാധകർക്ക് യാതൊരു കുറവുമില്ല. പ്രേക്ഷക പ്രീതിയും പിന്തുണയും ഒരുപാട് ഉള്ള താരമാണ് സാമന്ത എന്നുള്ളതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന താരമാണ് സാമന്ത. പക്ഷേ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഗ്ലാമറസ് ചിത്രം അല്ല. തന്റെ ഗുരുവിന്റെ കൂടെയുള്ള ചിത്രമാണ്. താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച നിമിഷങ്ങൾക്കകം പ്രേക്ഷകർക്കിടയിൽ ആ ചിത്രവും ക്യാപ്ഷനും തരംഗം ആവുകയായിരുന്നു.

ശിഷ്യർ തയാറാകുമ്പോൾ ഗുരു പ്രത്യക്ഷപ്പെടും എന്ന തലക്കെട്ടോട് കൂടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ആത്മീയ പ്രക്രിയയുടെ പരിപൂർണ്ണ ശ്രമം നിങ്ങൾക്കായി വരച്ച അതിർ വരമ്പുകൾ ലംഘിച്ച് നിങ്ങൾക്കുള്ള അപാരത അനുഭവിക്കുക എന്നതാണ്.  നിങ്ങളുടെ സ്വന്തം അജ്ഞതയുടെ ഫലമായി നിങ്ങൾ കെട്ടിച്ചമച്ച പരിമിതമായ ഐഡന്റിറ്റിയിൽ നിന്ന് സ്വയം അൺചെക്ക് ചെയ്യുക, സ്രഷ്ടാവ് നിങ്ങളെ സൃഷ്ടിച്ച രീതിയിൽ ജീവിക്കുക – അതാണ് തീർത്തും ആനന്ദദായകവും അനന്തമായ ഉത്തരവാദിത്തവും. എന്നും താരം ചിത്രത്തിനു താഴെ കുറിച്ചിട്ടുണ്ട്.

പ്രബുദ്ധത ഒരു നേട്ടമല്ല.  ഇത് ഒരു തിരിച്ചുവരവാണ്.  നിങ്ങളുടെ ഇന്ദ്രിയങ്ങൾ നിങ്ങൾ പുറം അനുഭവിക്കുന്നുവെന്ന ധാരണ നൽകുന്നു, എന്നാൽ നിങ്ങൾ ഒരിക്കലും പുറം അനുഭവിച്ചിട്ടില്ല.  നിങ്ങൾ അനുഭവിക്കുന്നതെല്ലാം ഉള്ളിലാണെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, തിരിച്ചുവരവ് സമ്പൂർണ്ണമായി എന്നും താരം ക്യാപ്‌ഷനിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*