കോഹ്ലി അനുഷ്ക താര ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നു…🥰

വിരാട് കോഹ്ലി അനുഷ്ക ശർമ താര ദമ്പതികൾക്ക് ഒരു പെൺകുഞ്ഞു പിറന്ന സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. ഗർഭിണിയായിരിക്കുന്ന സമയത്തു പോലും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി അടുത്തിടപഴകുകയും തന്റെ ചെറിയ വിശേഷങ്ങൾ പോലും പങ്കുവെക്കുകയും ചെയ്തിരുന്നു ഈ താരദമ്പതികൾ.

അതുകൊണ്ടുതന്നെ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു പുതിയ അതിഥിക്ക് വേണ്ടി. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വിരാട് കോഹ്‌ലി തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അനുഷ്ക ശർമയുടെ വിശേഷ വാർത്താ പ്രേക്ഷകരുമായി പങ്കുവച്ചത്. അന്നുമുതൽ തുടങ്ങിയ കാത്തിരിപ്പാണ് പ്രേക്ഷകർ ഓരോരുത്തരും.

അടുത്ത വർഷം ജനുവരിയിൽ ഞങ്ങൾ രണ്ടു പേർ മൂന്ന് ആകുമെന്ന ക്യാപ്ഷൻ ഓടുകൂടി ആയിരുന്നു താരം അന്ന് രണ്ടുപേരുടെയും ഫോട്ടോ സഹിതം സന്തോഷം പങ്കുവെച്ചത്. അവിടെ മുതൽ ഇന്നോളം വരെയും ഓരോ വിശേഷങ്ങളും സന്തോഷങ്ങളും അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും താങ്കളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

ഗർഭിണിയായിരിക്കുന്ന സമയത്ത് യോഗ ചെയ്യുന്ന അനുഷ്ക ശർമയുടെ ഫോട്ടോസ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതുപോലെ തന്നെ ഗർഭ സമയത്ത് പോലും ഗ്ലാമർ വേഷങ്ങളിലും മറ്റുമുള്ള ഫോട്ടോ ഷൂട്ടിലൂടെ താരം സോഷ്യൽ മീഡിയ കൈയടക്കിയിട്ടുണ്ടായിരുന്നു

Be the first to comment

Leave a Reply

Your email address will not be published.


*