ന ഗ്ന ഫോട്ടോ ആവശ്യപ്പെട്ട് ഇന്‍ബോക്‌സില്‍ മെസ്സേജ് അയച്ചയാള്‍ക്ക് എട്ടിന്റെ പണിയുമായി ഗായിക രഞ്ജിനി ജോസ്

ഒരുപാട് മികച്ച ഗാനങ്ങൾ മലയാളികൾക്ക് നൽകിയ ഗായികയാണ് രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എല്ലാം തന്റെ സ്വരമാധുര്യം കൊണ്ട് കേൾവികേട്ട ഗായികയാണ് രഞ്ജിനി. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ ഗാനാലാപന രംഗത്ത് മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി സിനിമാഗാനം ആലപിക്കുകയും അത് വലിയ വിജയമാവുകയും ചെയ്യുന്നത്. മെഡിസിൻ വരെ സീറ്റ് കിട്ടിയത് ഒഴിവാക്കാൻ കാരണം സംഗീതത്തോടുള്ള ആഗ്രഹം മാത്രമാണ്. അതുകൊണ്ടു തന്നെ താരത്തിന് സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് തന്നെ ഉണ്ട്. ഏക എന്നാണ് പേര്.

സിനിമ അഭിനയ രംഗത്തേക്കും താരം തിളങ്ങിയിട്ടുണ്ട്. മോഹൻലാൽ നായകനായ റെഡ് ചില്ലിസിൽ ആണ് താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചത്. അഭിനയ രംഗത്തുള്ള രഞ്ജിനിയെയും അതുപോലെ ഗായികയായ രഞ്ജിനിയെയും ഒരുപാട് ഇഷ്ടമാണ് ആരാധകർക്ക്. പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങൾ തരംഗമാവാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരങ്ങൾക്കെതിരെ മോശപ്പെട്ട കമന്റുകളും മെസേജുകളും വരാറുണ്ട്. തനിക്കെതിരെ മോശപ്പെട്ട മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നു കാണിക്കുകയാണ് താരം ഇപ്പോൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മോശപ്പെട്ട അനുഭവമുണ്ടായ വിവരം സ്ക്രീൻഷോട്ട് സഹിതം താരം പങ്കുവച്ചത്.

താരത്തിന്റെ നഗ്നഫോട്ടോ ചോദിച്ചു കൊണ്ടാണ് വ്യക്തി മെസ്സേജ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിന്റെ ഇൻബോക്സിൽ വന്നാണ് വ്യക്തി താരത്തിന് മെസ്സേജ് അയച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയത്തിൽ ഒരുപാട് പ്രതികരണങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് പലരും.

ഇത്തരം ആളുകളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം അതാണ് അവർ ചെയ്യുന്ന പ്രവർത്തികൾക്ക് പ്രതിഷേധമായി നമ്മൾ ചെയ്യേണ്ടത് എന്ന ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന കേട്ടു കൊണ്ടിരിക്കുന്നത്. താരത്തിന് അനുകൂലമായി ഒരു ഒരുപാട് പേർ രംഗത്തെത്തുകയും താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Ranjini Jose
Ranjini Jose
Ranjini Jose
Ranjini Jose
Ranjini Jose
Ranjini Jose
Ranjini Jose
Ranjini Jose
Ranjini Jose
Ranjini Jose

Be the first to comment

Leave a Reply

Your email address will not be published.


*