“മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു. .. വിവാഹം ജനുവരി 14 ന് “

പല സമയങ്ങളിലായി ചില എഫ് ബി പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. വിഷയങ്ങളുടെ പുതുമ കൊണ്ടോ എഴുതുന്നവരുടെ സുപരിചിതത്വം കൊണ്ടോ ആയിരിക്കും പോസ്റ്റ് തരംഗമാവാൻ കാരണം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഒരു എഫ് ബി പോസ്റ്റ് ഉണ്ട്. സന്തോഷ് എലിക്കാട്ടൂരിന്റെതാണ് പോസ്റ്റ്.

ജീവിതത്തിലെ കുറഞ്ഞ സമയത്ത് ഉണ്ടായ ഒരു വലിയ അനുഭവത്തെ വിവരിക്കുന്നത് ആയിരുന്നു എഫ് ബി പോസ്റ്റ്. പക്ഷേ തരംഗമാകാൻ കാരണം അനുഭവത്തിന്റെ വ്യാപ്തി ഒന്നുമല്ല. തലക്കെട്ട് ആയിരുന്നു. മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.. വിവാഹം ജനുവരി: 14 ന് എന്നായിരുന്നു അദ്ദേഹം തന്റെ എഴുത്തിന് നൽകിയ തലക്കെട്ട്.

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ എക്കാലത്തും ആരാധകരുള്ള താരമാണ് മഞ്ജുവാര്യർ. ഇടവേളക്കു ശേഷം താരം തിരിച്ചു വന്നപ്പോഴും ആരാധകർ വലിയ സ്വീകരണമാണ് താരത്തിന് നൽകിയത്. ഒരുപിടി വിജയകരമായ ചിത്രങ്ങൾ ഇപ്പോഴും താരം പ്രേക്ഷകർക്ക് നൽകി ക്കൊണ്ടിരിക്കുകയാണ്. താരത്തോട് ഉള്ള ഇഷ്ടത്തിന് വ്യക്തി ജീവിതത്തിലെ വിഷയങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ല.

പോസ്റ്റിന്റെ പൂർണ്ണരൂപം:

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.. വിവാഹം ജനുവരി: 14 ന്.
ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽ.. നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു . “ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത ..ജലാറ്റിൻ.. കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… “
ആരും പത്രം വാങ്ങുന്നില്ല. “ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”.. അപ്പോഴുമില്ല ഒരനക്കവും.

“മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു. ..
വിവാഹം ജനുവരി 14 ന് ” നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത്
ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി…. ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്, അങ്ങിനെ ഒരു വാർത്തയെ ഇല്ല… എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്.
പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ്.. മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന്
പഠിച്ച് വെച്ചിരിക്കുന്നു…
( നിങ്ങളും ഇതിൻ്റെ തലകെട്ട് കണ്ടല്ലേ ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. )

Manju
Manju
Manju
Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*