കളിയാക്കുന്നവരോട് !! “നിങ്ങളൊക്കെ ജനിക്കുന്നതിനു ഈ സീനൊക്കെ വിട്ടതാ മക്കളെ” രജിനി ചാണ്ടി..

ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ആണെങ്കിൽ വൈറലാകാൻ എളുപ്പമാണെന്ന് മാത്രം. കൂടുതൽ ലൈക്ക് കിട്ടലും വൈറലാകലുമാണ് എല്ലാവരുടെയും ലക്ഷ്യം.

യുവ താരങ്ങളുടെ ഫോട്ടോ ഷൂട്ടുകൾക്ക് താഴെ മോശമായ കമന്റ് ഇടുന്നവരുടെയും കാലഘട്ടം. ചിത്രം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും മോശമായ കമന്റ് ഇടുന്നവർക്കും സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നവർക്കും അമിത അധികാരം പ്രകടിപ്പിക്കുന്നവർക്കും യാതൊരു കുറവുമില്ല. ഈ പ്രതിഭാസത്തെ ചുട്ട മറുപടി കൊണ്ട് നേരിടുകയാണ് രാജിനി ചാണ്ടി.

50 വർഷങ്ങൾക്കു മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ് താരം ഇപ്പോൾ മറ്റുള്ളവരുടെ സ്വകാര്യതയിൽ ആവശ്യമില്ലാതെ ഇടപെടുന്നവരോട് മറുപടി പറയുന്നത്. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സിം ഷൂട്ടും ബിക്കിനിയും ഒക്കെ അണിഞ്ഞ ഈ സീൻ താൻ വിട്ടതാണ് എന്നാണ് രാജിനി ചാണ്ടിയുടെ ഉറച്ച ഭാഷ.

60 വയസ്സിനു ശേഷം ചട്ടയും മുണ്ടും അണിഞ്ഞ് സിനിമയിലെത്തിയ ഒരു ആന്റി ആണ് താൻ എന്ന് വിചാരിച്ചവർ തിരുത്തുക എന്ന രൂപത്തിലാണ് താരം സംസാരിക്കുന്നത്. 1970കളിൽ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ബോംബെയിൽ അടിച്ചു പൊളിച്ച് ഞങ്ങൾ ജീവിച്ചിട്ടുണ്ട് എന്ന് അക്കമിട്ട് പറയുകയാണ് താരം.

തന്റെ ഭർത്താവ് ഉയർന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു എന്നും അദ്ദേഹത്തിന്റെ കൂടെ ഔദ്യോഗിക മീറ്റിംഗിൽ പോകുമ്പോഴും അതല്ലാത്ത മറ്റു പാർട്ടികളിൽ പങ്കെടുക്കുമ്പോഴും അതിനനുസരിച്ചുള്ള വേഷവിധാനങ്ങൾ ധരിച്ചിരുന്നു എന്നും അവിടുത്തെ ലൈഫ് സ്റ്റൈലിന് അനുസരിച്ച് ഞങ്ങൾ ഞങ്ങളുടെ ജീവിതത്തെ മാറ്റിയിരുന്നു എന്നും താരം തുറന്നടിച്ചു.

താൻ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും സന്ദർശിച്ചിട്ടുണ്ട് എന്നും ഇപ്പോഴും ജീൻസും ടോപ്പും ഇഷ്ട വസ്ത്രങ്ങളിൽ ഒന്നാണ് എന്നും താരം തുറന്നു പറയുന്നുണ്ട്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പഴയ ബിക്കിനി സിം സ്യുട്ട് ഫോട്ടോ ഷൂട്ടുകൾ വിമർശിച്ചവർക്ക് എതിരെയാണ് താരം സംസാരിക്കുന്നത്.

തന്നെ വിമർശിച്ചവർ എല്ലാം ജനിക്കുന്നതിനു മുമ്പേ തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ച ആളാണ് താനെന്നും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും താൻ സന്തോഷവതിയാണ് എന്നുമാണ് രാജിനി ചാണ്ടി പറയുന്നത്. മറ്റുള്ളവരെ കുറിച്ച് മോശം അഭിപ്രായം പറയുന്നവർ സ്വന്തം ജീവിതം നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് താരത്തിന്റെ അഭിപ്രായം. താൻ തന്റെ ഇഷ്ട പ്രകാരം ജീവിക്കാൻ തീരുമാനിച്ച വ്യക്തിയാണെന്നും താരം വെളിപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*