96 ലെ ജാനുവിനെ മറന്നുകാണില്ല.. ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷ് ആയി ഗൗരി കിഷൻ 🥰

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ വലിയ ആരവം ഉയർത്തിയ ചിത്രമായിരുന്നു 96. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായ താരമാണ് ഗൗരി കിഷൻ. ചിത്രത്തിൽ താരം തൃഷയുടെ ബാല്യകാലമാണ് അവതരിപ്പിച്ചിരുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് സിനിമയിലെ അഭിനയത്തിന് ലഭിച്ചത്.

ഈ സിനിമയുടെ വലിയ വിജയത്തിനു ശേഷം അനുഗ്രഹീതൻ ആന്റണി എന്ന മലയാള സിനിമയിൽ സണ്ണി വെയിന്റെ നായികയായും താരം അഭിനയിച്ചു. ദളപതി വിജയുടെ നായികയായി മാസ്റ്ററിലും താരം അഭിനയിച്ചിട്ടുണ്ട്. 96 സിനിമയുടെ തമിഴ് റീമേക്കിലും തൃഷയുടെ ബാല്യകാലം അഭിനയിക്കുന്നത് താരം തന്നെയാണ്. ഈ മൂന്ന് സിനിമകളും പുറത്തിറങ്ങാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർ താരത്തിൻ ഫോട്ടോസ് ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

മൂഡ് ഇൻഡിഗോ എന്ന ക്യാപ്ഷനിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതി മനോഹരമായ താരത്തെ ഫോട്ടോഷൂട്ടിൽ കാണാൻ കഴിയുന്നത് എന്നാണ് ആരാധകരുടെ പൊതുവേയുള്ള അഭിപ്രായം. ബ്ലൂ മൂൺ എന്ന് സ്നേഹത്തോടെ വിളിച്ച ആരാധകരും ഉണ്ട് കൂട്ടത്തിൽ.

വരുന്ന വർഷത്തേക്ക് ഇതു ധാരാളം. അത്രത്തോളം നന്നായിട്ടുണ്ട് ഫോട്ടോ എന്ന കമന്റ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നു. മാലാഖ, സൗന്ദര്യത്തിന് രാജ്ഞി എന്നെല്ലാം വിശേഷിപ്പിച്ചവരും കൂട്ടത്തിലുണ്ട്. മോതിരവും കമ്മലും അടങ്ങുന്ന വളരെ സിമ്പിൾ ആയ ഭംഗിയിൽ മികച്ചു നിൽക്കുന്ന ആഭരണങ്ങളുടെ വർണ്ണനകളും കമന്റിൽ കാണുന്നുണ്ട്.

Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri

Be the first to comment

Leave a Reply

Your email address will not be published.


*