പിങ്ക് ബ്യൂട്ടിയായി പൂനം ഭാജ്വ.. പ്രിയതാരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം..

ഇന്ത്യൻ ചലച്ചിത്ര അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരേപോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് പൂനം ബജ്‌വ. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിക്കുകയും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യം ആവുകയും ചെയ്ത അഭിനയ വികാരത്തിന്റെ പേരാണ് പൂനം ബജ്‌വ.

തെലുങ്ക് ചിത്രത്തിലാണ് താരത്തിന്റെ അഭിനയ അരങ്ങേറ്റം. തെലുങ്കിൽ തന്നെ രണ്ട് മൂന്ന് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടി നിൽക്കുന്ന സമയത്താണ് തമിഴിൽ അഭിനയിക്കുന്നത്. അതിനുശേഷം മലയാളത്തിലും നല്ല അവസരങ്ങൾ വന്നു. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നീ മലയാള ചലച്ചിത്രങ്ങളിലെ താരത്തിനെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പഠനത്തോടൊപ്പം മോഡലിങ് ചെയ്തുവരുന്ന താരം 2005 മിസ് പൂനെ മത്സരത്തിൽ പങ്കെടുക്കുകയും വിജയമാവുകയും ചെയ്തു. അതിനുശേഷം റാംപ് ഷോയിൽ പങ്കെടുക്കാൻ വേണ്ടി ഹൈദരാബാദിൽ എത്തിയതാണ് അഭിനയ രംഗത്തേക്ക് വഴിതെളിച്ചത്. ഹൈദരാബാദിൽ മോടാതി എന്ന ചിത്രത്തിന്റെ സംവിധായകനെ കാണുകയും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ഉള്ള ക്ഷണം താരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് പൂനം ബജ്‌വ. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഫോട്ടോസിനു താഴെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതി മനോഹരമായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നാണ് പ്രേക്ഷകരുടെ ഭൂരിപക്ഷ അഭിപ്രായം. പിങ്ക് നിറത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് ആണ് താരം ചിത്രത്തിന് ക്യാപ്ഷനായി എഴുതിയിരിക്കുന്ന വാക്കുകൾ. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർക്കിടയിൽ ഫോട്ടോ തരംഗമായി പ്രചരിച്ചു.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Be the first to comment

Leave a Reply

Your email address will not be published.


*