നടൻ ആര്യയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച നാടൻ പെൺകുട്ടി.. ഇപ്പോഴത്തെ ലുക്ക്‌..🔥

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ആരാധകരെയും അതിനൊപ്പം വിമർശകരെയും ക്ഷണിച്ചു വരുത്തിയ പരിപാടിയാണ് ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തിരുന്ന ആര്യയ്ക്ക് പരിണയം. കളേഴ്സ് തമിഴ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന എങ്കെ വീട്ടു മാപിള്ളെ എന്ന പരിപാടിയുടെ മലയാളം ഡബ്ബ് വേർഷൻ ആയിരുന്നു ഇത്.

നിരവധി മലയാളികൾ മത്സരാർഥികൾ ആയ ഒരു തമിഴ് റിയാലിറ്റി ഷോ എന്ന നിലയിലും ഇത് വളരെയധികം ശ്രദ്ധേയമായ പരിപാടിയായിരുന്നു. ഇതിൽ ഫൈനലിസ്റ്റ് ആയ സീതാലക്ഷ്മി ഹരിഹരൻ ഉൾപ്പെടെയുള്ള മൂന്നു പേരിൽ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്ന് രൂപത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. പക്ഷേ അത് സംഭവിച്ചില്ല എന്ന് വേണം പറയാൻ. ആര്യ വിവാഹം കഴിച്ചത് ഒരു സിനിമ താരത്തെ തന്നെയാണ്.

ഫൈനലിലെത്തിയ മൂന്നുപേരിൽ ഒരാൾ ആയ സീതാലക്ഷ്മി ഹരിഹരന് പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ സീതാലക്ഷ്മി ഹരിഹരൻ പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോഷൂട്ട് പങ്കുവെച്ച് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പരിപാടിയിൽ സീതാലക്ഷ്മി പ്രേക്ഷകർക്കു മുന്നിലെത്തിയ തനി നാടൻ പെൺകുട്ടിയായിരുന്നു.

തനി നാടൻ വേഷങ്ങൾക്കപ്പുറം ഗ്ലാമറസ് ലുക്കും തനിക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ സീതാലക്ഷ്മി ഹരിഹരൻ. അനുസിതാരയുടെ ഭർത്താവ് വിഷ്ണുപ്രസാദ് ആണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. അനുസിതാരയുടെ കിടിലൻ ഫോട്ടോഷൂട്ട്കളുടെ പിന്നിലെല്ലാം ഭർത്താവായ വിഷ്ണു പ്രസാദിന്റെ കരങ്ങളാണ്.

റെയിൽവേ ട്രാക്കിലെ പാളമാണ് ഫോട്ടോഷൂട്ട് പശ്ചാത്തലം. അതീവ ഗ്ലാമറിൽ ലുക്കിലാണ് ഓരോ ഫോട്ടോയ്ക്കും താരം പോസ് ചെയ്തിരിക്കുന്നത്. തനി നാടൻ പെൺകുട്ടിയായി മാത്രം ആരാധകർ കണ്ട താരത്തിന്റെ ഈ പുതിയ മേക്കോവർ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അങ്ങനെയാണ് പ്രതികരണങ്ങൾ രേഖപ്പെട്ടു തുടങ്ങുന്നത് തന്നെ.

Seetha
Seetha
Seetha
Seetha
Seetha
Seetha
Seetha
Seetha
Seetha
Seetha

Be the first to comment

Leave a Reply

Your email address will not be published.


*