സിനിമയുടെ തുടക്കകാലത്ത് അങ്ങനെയൊക്കെ ചെയ്തതിൽ ഞാനിപ്പോൾ ലജ്ജിക്കുന്നു.. തപ്‌സി..!!

സൗത്ത് ഇന്ത്യൻ സിനിമയിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് തപ്സി പന്നു. വർഷങ്ങളായി മുൻനിര നായികമാരിൽ ഒരാളായി താരം സിനിമയിൽ സജീവമാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം മുതൽ ഇതു വരെയുള്ള യാത്രയിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് എന്ന് താരം പറയുന്നുണ്ട്. തന്റെ സിനിമാ ജീവിതത്തിനിടയിൽ ഒരുപാട് വേദനാജനകമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.

തന്റെ ആദ്യകാല സിനിമ അനുഭവങ്ങളെ കുറിച്ചാണ് താരം പറഞ്ഞു വന്നത്. സിനിമയിൽ വേര് പിടിക്കാൻ വേണ്ടി ഏതു തരത്തിലുള്ള കഥാപാത്രത്തെയും ഉൾക്കൊള്ളാൻ തയ്യാറായിരുന്നു. സിനിമ എന്ന സ്വപ്നം മാത്രമായിരുന്നു അവിടെ ബാക്കിയുണ്ടായിരുന്നത്.

ചില സിനിമകളിൽ എന്തിനാണ് നായിക എന്ന ചോദ്യം വരെ ഉണ്ടാവാറുണ്ട്. നായികക്ക് അഭിനയ പ്രാധാന്യം തീരെ ഇല്ലെങ്കിലും സിനിമയിൽ നായിക എന്ന വേഷം നടിമാർക്ക് നൽകുക എന്നത് മാത്രമായിരുന്നു സിനിമാ ലോകത്ത് നടന്നുകൊണ്ടിരുന്നത്.

കാണികളെ ത്രസിപ്പിക്കാൻ വേണ്ടി ശരീരം കാണിക്കുക എന്ന ദൗത്യം മാത്രമാണ് ചില സിനിമകളിൽ നായികമാർക്ക് ഉള്ളത്. എന്റെ ജീവിതത്തിലും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അതോർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു എന്നും താരം കൂട്ടിച്ചേർത്തു.

തമിഴ് ഹിന്ദി തെലുങ്ക് സിനിമകളിൽ സജീവമാണ് താരം. ഫിലിംഫെയർ അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്. 2018 മുതൽ ഇന്ത്യയിലെ 100 സെലിബ്രിറ്റികളുടെ ഫോബ്സ് ലിസ്റ്റിൽ താരത്തിന്റെ പേരു ചേർക്കപ്പെട്ടിരുന്നു.

രണ്ടായിരത്തി പത്തിൽ ജുമ്മാണ്ടി നാദം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ് താരം.

Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee

Be the first to comment

Leave a Reply

Your email address will not be published.


*