കുട്ടിക്കളി ഒന്നും മറ്റൂല്ല.. എന്നും കുട്ടിയായിരിക്കണം 😍 ക്യൂട്ട് കുട്ടിയായി അമേയയുടെ ഫോട്ടോഷൂട്ട്

മലയാളക്കര ഒന്നടങ്കം ആവേശ സ്വീകരിക്കുകയും വലിയ വിജയമാവുകയും ചെയ്ത വെബ് സീരിസ് ആണ് കരിക്ക്. കരിക്കിലെ അഭിനയത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായ താരമാണ് അമേയ മാത്യു. കഥാപാത്രങ്ങളെയും  അത് അവതരിപ്പിച്ച താരങ്ങളെയും ഒരുപോലെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.

2017 പുറത്തിറങ്ങിയ ആട് ടൂ യിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഒരു പഴയ ബോംബ് കഥ,  തിമിരം തുടങ്ങിയ സിനിമകളുടെയും ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ, പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ വേഷം കരിക്കിലെ അമേയ എന്ന് തന്നെ പേരുള്ള കഥാപാത്രമായിരുന്നു.

തന്മയത്വം ഉള്ള അഭിനയരീതി കൊണ്ടു വളരെ പെട്ടെന്ന് പ്രേക്ഷകമനസ്സുകളിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു. ആട് ടുവിലെ പൊന്നപ്പന്റെ കാമുകിയായുള്ള കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു. അതിന് ശേഷം വന്ന ഒരു പഴയ ബോംബ് കഥയിലെ ആൻസി എന്ന കഥാപാത്രവും തിമിരത്തിലെ മോളി എന്ന വേഷവും ശ്രദ്ധേയമായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന് പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നത്. കുട്ടിത്തം തുളുമ്പുന്ന പോസാണ് ഫോട്ടോഷൂട്ടിൽ താരം തിരഞ്ഞെടുത്തിരിക്കുന്നത്. മുടി രണ്ടായി പിന്നി കെട്ടിയിരിക്കുന്നു. കൂട്ടത്തിൽ ഷോർട്ട് ഡ്രെസ്സും. ക്യാപ്ഷനും അങ്ങനെ തന്നെ.

“വലുതായാൽ പിന്നെ കുട്ടിക്കളി പറ്റില്ല എന്ന് പറഞ്ഞു പഠിപ്പിച്ച എല്ലാ പഴമക്കാർക്കും എന്റെ ഈ ഫോട്ടോ സമർപ്പിക്കുന്നു. എന്നും കുട്ടി ആയിരിക്കുക, കുട്ടിക്കളി മാറാതെ നിഷ്കളങ്കം ആയി ഇരിക്കുക…” എന്നാണ് താരം ചിത്രത്തിനു താഴെ  ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*