ഞാൻ കവർ ചെയ്യേണ്ടത് ഒക്കെ കവർ ചെയ്തിട്ടുണ്ട്.. പിന്നെ അത് മുറിച്ചു കളയാൻ കഴിയില്ലല്ലോ.. അത് പ്രകൃതിയാൽ അവിടെ തന്നെ ഉള്ളതല്ലേ..സദാചാര കമന്റുംകാരന് ദൃശ്യ രഗുനാഥിന്റെ കിടിലൻ മറുപടി.

സിനിമാ-സീരിയൽ മോഡൽ മേഖലയിലുള്ള നടിമാർ സദാചാര ആക്രമണങ്ങൾക്ക് ഇരയാകുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. പ്രത്യേകിച്ചും മലയാളികളാണ് സദാചാര കമെന്റുകളുമായി കൂടുതലും രംഗത്ത് വരാറുള്ളത്.

കേട്ടാൽ അറപ്പുളവാക്കുന്ന അശ്ലീല കമന്റുകൾ ആണ് സദാചാരത്തിന്റെ പേര് പറഞ്ഞു സദാചാര ആങ്ങളമാരും അമ്മായിമാറും രേഖപ്പെടുത്താറുള്ളത്. മലയാളത്തിലെ മുൻനിര നടിമാർ ഉൾപ്പെടെ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.

ഹാപ്പി വെഡിങ് ലൂടെ മലയാളികൾക്കിടയിൽ പരിചിതയായ ദൃശ്യ രാജുനാഥിന്റെ ഫോട്ടോയുടെ താഴെ വന്ന സദാചാര കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കമന്റ്ന് താരം നൽകിയ കിടിലൻ മറുപടി ആണ് അതിലും മികച്ചുനിന്നത്.

കമന്റ് ഇങ്ങനെയായിരുന്നു “എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്. So keep your identity proudly…”

അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്

“സഹോദര ഞാൻ ബിക്കിനിയൊന്നും അല്ലല്ലോ ധരിച്ചിരിക്കുന്നത്. ഞാൻ കവർ ചെയ്യേണ്ടത് ഒക്കെ കവർ ചെയ്തിട്ടുണ്ട്..സഹോദര അത് കട്ട്‌ ചെയ്യാൻ കഴിയില്ലല്ലോ.. അത് നാച്ചുറൽ ആയി എന്റെ ശരീരത്തിൽ ഉള്ളതാണ്… അത് പുറത്ത് കാണിച്ചിട്ടില്ല.”

“കവർ ചെയ്യാൻ പറ്റുന്ന രൂപത്തിൽ ഒക്കെ കവർ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഒന്ന് മനസ്സിലാക്കൂ.. അത് കട്ട്‌ ചെയ്യാൻ പറ്റാത്തതാണ്, കട്ട്‌ ചെയ്യാൻ കഴിയാത്തതുമാണ്.”

താരത്തിന്റെ മറുപടിക്ക് സോഷ്യൽ മീഡിയ കൈയ്യടിചിരിക്കുകയാണ്. ഇത്തരത്തിൽ സദാചാരം വിളമ്പുന്ന ആളുകൾക്കു ഇതുപോലെ തന്നെയാണ് മറുപടി നൽകേണ്ടതെന്നാണ് ആരാധകരുടെ വശം.

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്കിടയിൽ അറിയപ്പെട്ട നടിയാണ് ദൃശ്യ രാജുനാഥ് . സ്കൂൾ കാലഘട്ടം മുതൽ ഡാൻസിങ്ലും മോണോ ആക്ടിലും, മറ്റു കലാപരിപാടികളിലും ദൃശ്യ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നല്ല ക്ലാസിക് ഡാൻസർ കൂടിയാണ് താരം.

Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya

Be the first to comment

Leave a Reply

Your email address will not be published.


*