സ്റ്റൈലിഷ് ആയി മിനിസ്‌ക്രീൻ താരം 💕 വിന്ദുജയുടെ ഫോട്ടോഷൂട്ട് വൈറൽ

തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയാണ് വിന്ദുജ. മഴവില്‍ മനോരമയിലെ ആത്മസഖിയിലും, അമൃത ടിവിയിലെ കാളിഖണ്ഡിക എന്ന സീരിയലിലും വിന്ദുജയുടെ വേഷം വളരെയധികം ശ്രദ്ധേയമായിരുന്നു. മ്യൂസിക് ആല്‍ബങ്ങളിവും താരം അഭിനയിച്ചിട്ടുണ്ട്.

താരജാഡയില്ലാതെ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാൾ കൂടിയാണ് വിന്ദുജ എന്നാണ് പൊതുവേ താരത്തെ കുറിച്ചുള്ള അഭിപ്രായം. ഇത്തരത്തിൽ പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളം താരത്തിനുണ്ട് എന്നുള്ളതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ചന്ദനമഴയിലെ അമൃത ആയാണ് താരത്തെ പ്രേക്ഷകരുടെ മനസ്സിൽ ഉള്ളത്. ഒരു സാധാ നാട്ടിൻ പുറത്തുകാരിയുടെ വേഷത്തിൽ പരമ്പരയിൽ എത്തുന്ന വിന്ദുജ യഥാർത്ഥ ജീവിതത്തിൽ മോഡേൺ വേഷങ്ങളിൽ സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. നാടൻ വേഷങ്ങളിൽ തിളങ്ങിയത് പോലെ തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിക്കുകയാണ്.

ചന്ദന മഴയിൽ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മേഘ്ന വിൻസെന്റ് ആയിരുന്നു. മേഘ്നയുടെ പിൻമാറ്റം ആണ് താരത്തെ പരമ്പരയിൽ എത്തിച്ചത്. വളരെയധികം പിന്തുണയുള്ള താരമായിരുന്നു മേഘ്ന. അവരുടെ പെട്ടെന്നുള്ള പിൻമാറ്റവും മറ്റൊരാളുടെ കടന്നുവരും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന അണിയറ പ്രവർത്തകർക്ക് നല്ല ആശങ്കയുണ്ടായിരുന്നു.

പക്ഷേ ഇത്തരത്തിലുള്ള ആശങ്കകളെല്ലാം അപ്രസക്തമാക്കുന്ന തരത്തിലുള്ള അഭിനയ വൈഭവമാണ് താരം കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഇപ്പോൾ മേഘ്നയെ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി വിന്ദുജയും.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകാനുള്ള താരത്തിന് പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഫോട്ടോഷൂട്ടിന് ലഭിച്ചിട്ടുണ്ട്.

Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja

Be the first to comment

Leave a Reply

Your email address will not be published.


*