കേരളത്തിലെ ആദ്യത്തെ ഹലാൽ വിരുദ്ധ ഭക്ഷണശാല. എറണാകുളത്ത് പാലാരിവട്ടത്ത്.

കേരളത്തിലെ ആദ്യത്തെ ഹലാൽ വിരുദ്ധ ഭക്ഷണശാല.  എറണാകുളത്ത് പാലാരിവട്ടത്ത്. ..
ഹലാൽ ഭക്ഷണം ആവശ്യമില്ലാത്തവർക്കൊരു ഹോട്ടൽ  തുഷാരയെ സമീപിക്കാം…

കേരളത്തിലെ ആദ്യത്തെ നോ ഹലാൽ ഹോട്ടൽ എറണാകുളത്തെ പാലാരിവട്ടത്ത് ഉയർന്നിരിക്കുന്നു. നോ ഹലാൽ ബോർഡ് കണ്ട് മലയാളികൾ ചിരിക്കണോ കരയണോ എന്ന മട്ടിലാണ് ഇപ്പോൾ.

ഇതിന്റെ പിന്നിലെ സംഭവം ഇങ്ങനെയാണ്

കേരളത്തിലെ ഒട്ടുമിക്ക എല്ലാ ഹോട്ടലുകളിലും, ഹലാൽ ഭക്ഷണം എന്ന ബോർഡ് തൂക്കി വെക്കാറുണ്ട്. അതായത് ഹോട്ടലിൽ ഹലാൽ ഭക്ഷണം ലഭ്യമാണ് എന്ന അർത്ഥത്തിലാണ് ഇത്തരത്തിലുള്ള ബോർഡ് തൂക്കി വെക്കാർ.

മുസ്ലിമീങ്ങൾക്ക് അനുവദനീയമായ ഭക്ഷണമാണ് ഹലാൽ ഭക്ഷണം. അതുകൊണ്ടുതന്നെ ഹലാൽ ഭക്ഷണം മാത്രം കഴിക്കുന്ന മുസ്ലീംങ്ങൾക്ക് ബുദ്ധിമുട്ട് ആകരുത് എന്ന തരത്തിലാണ് ഇത്തരത്തിലുള്ള ബോർഡുകൾ തൂക്കി വെക്കുന്നത്.

ഹലാൽ എന്ന് വെച്ചാൽ അറബിയിൽ അർത്ഥം വരുന്നത് അനുവദനീയമായത് എന്നാണ്. അതായത് കഴിക്കാൻ അനുവദനീയമായ ഭക്ഷണങ്ങൾ എന്നർത്ഥം.

അതായത് ഹലാൽ എന്ന വാക്കിന്റെ പരിപൂർണ്ണമായ അർത്ഥം വരുന്നത്
“ദൈവ നാമത്തിൽ” എന്ന് ഉച്ഛരിച്ച്‌ കൊണ്ട്‌ കശാപ്പ്‌ ചെയ്ത്‌ രക്തം പൂർണ്ണമായും വാർന്ന് പോയ(ഹലാൽ: അനുവദനീയമായ)പക്ഷി മൃഗങ്ങളെ ‌ പാകം ചെയ്ത്‌‌ തിന്നാനുള്ള അവകാശം എന്നാണ്.

എന്ന് വെച്ചാൽ… കഴുത്ത്‌ നെരിച്ച്‌ കൊന്നത്‌, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ്‌ ചത്തത്‌,രോഗം വന്ന് ചത്തത്‌, വന്യമൃഗം കടിച്ചു കൊന്നത്‌‌, ശ്വാസം മുട്ടി ചത്തത്,രക്തം, പന്നിമാംസം,വന്യ ജീവികൾ (ഹറാം: നിഷിദ്ധമായത്‌)‌, എന്നിവ കഴിക്കാൻ പാടില്ല എന്നാണ്.

പക്ഷേ ഇവിടെ നോ ഹലാൽ ബോർഡ് തൂക്കി അത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് മലയാളികൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്തായാലും പുതിയ സംരംഭത്തിന് ഒരു വിഭാഗം ആൾക്കാർ കൈയ്യടിച്ചു സ്വീകരിച്ചപ്പോൾ, മറുവിഭാഗം ഇതൊരു കോമാളിത്തരം ആയി മാത്രമാണ് കാണുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*