മലയാളത്തിലെ ചില വിവാദ നായികമാരും… വിവാദങ്ങളും.. ഫുൾ വായിക്കാം… !!

സിനിമ സീരിയൽ മേഖലയിലുള്ളവർ വിവാദങ്ങളിൽ ഏർപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഒരുപാട് നടിനടന്മാരുടെ പേരുകൾ വിവാദങ്ങളിൽ കേട്ടിട്ടുണ്ട്. ചിലത് ശരിയായ വിവാദങ്ങൾ ആണെങ്കിലും മറ്റുചിലത് കെട്ടി ചുമത്തപ്പെട്ട വിവാദങ്ങളുമായിരിക്കും.

മലയാള സിനിമാ ലോകത്തും നടിമാരെ കുറിച്ച് ഇത്തരത്തിലുള്ള വിവാദങ്ങൾ കേട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവരാണ് അനന്യ, കാവ്യാമാധവൻ, ശ്വേതാ മോഹൻ. ഇവരെക്കൂടാതെ ഒരുപാട് പേർ ഉണ്ടെങ്കിലും വാർത്തകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഈ മൂന്നു പേരാണ്.

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന പേരാണ് അനന്യ. മലയാളത്തിലെ പ്രിയ നടി വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെയാണ് ആഞ്ജനേയൻ എന്ന ബിസിനസുകാരനെ കല്യാണം കഴിച്ചത്. പക്ഷേ അദ്ദേഹം മുമ്പ് വേറെ കല്യാണം കഴിച്ചിട്ടുണ്ടെന്നും, ഡിവോഴ്സ് ചെയ്യണമെന്നും അനന്യയുടെ അച്ഛൻ കംപ്ലൈന്റ്ചെയ്തുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ വൻ ചർച്ചയായിരുന്നു അന്ന് നടന്നത്.

മറ്റൊരു വിവാദ നായികയാണ് മലയാളത്തിലെ പ്രിയപ്പെട്ട നടി കാവ്യ മാധവൻ. പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾ വിവാദത്തിന് ആഴം മനസ്സിലാക്കുന്നുണ്ട്. ദിലീപും കാവ്യയും തമ്മിലുള്ള കല്യാണമാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്.

കാവ്യയും ദിലീപും മുമ്പ് വേറെ കല്യാണം കഴിച്ചവരാണ്. ദിലീപ് തന്റെ ആദ്യഭാര്യ മഞ്ജുവാര്യരെ ഡിവോഴ്സ് ചെയ്തതതായിരുന്നു. ഈ സംഭവം വിവാദങ്ങളിൽ നിൽക്കുമ്പോൾ തന്നെയാണ്, ദിലീപുമായി ഏറ്റവും കൂടുതൽ ഗോസിപ്പുകളിൽ കേൾക്കപെട്ട പേരായ കാവ്യാമാധവനെ ദിലീപ് വിവാഹം കഴിക്കുന്നത്. ഇതു തന്നെ മതിയായിരുന്നു സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ ഉടലെടുക്കാൻ.

ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് ഒരു കൃത്യമായ റിപ്പോർട്ട് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. എന്തായാലും ഇപ്പോൾ ദിലീപും കാവ്യയും സന്തോഷകരമായ ജീവിതം മുന്നോട്ടു നയിക്കുന്നുണ്ട്. അവർ അവരുടെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വിവാദങ്ങളിലൂടെ ഏറെ പ്രശസ്തിയാർജിച്ച മറ്റൊരു മലയാളി നടിയാണ് ശ്വേത മേനോൻ. രതിനിർവേദം എന്ന സിനിമയിലൂടെ മലയാളികളുടെ ഉറക്കം കെടുത്തിയ നടിയാണ് ശ്വേതാ മേനോൻ. ആ സിനിമയിലൂടെ തന്നെ ഒരുപാട് വിവാദങ്ങൾ താരത്തെ കുറിച്ച് പറന്നിട്ടുണ്ട്.

പക്ഷേ താരം കൂടുതൽ വിവാദങ്ങളിൽ ഇടപെട്ടത് 2013 ല് പുറത്തിറങ്ങിയ കളിമണ്ണ് എന്ന സിനിമയിൽ ലൈവായി പ്രസവരംഗം ഷൂട്ട് ചെയ്തതിലൂടെയാണ്. ഇതിനു ശേഷം താരം ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു.

ഇവർക്ക് പുറമെ ഒരുപാട് മലയാളി നടിമാർ വിവാദങ്ങളിലൂടെ അറിയപ്പെട്ടിട്ടുണ്ട്. മോശമായ ജീവിതാനുഭവങ്ങൾ, കാസ്റ്റിംഗ് കൗച്, സിനിമാ സംവിധായകരിൽ നിന്നുള്ള മോശമായ പെരുമാറ്റം, സിനിമ സെറ്റ്ൽ അനുഭവിച്ച കഷ്ടപ്പാടുകൾ, എന്നിങ്ങനെ നീളുകയാണ് വിവാദത്തിന്റെ കാരണങ്ങൾ.

Shwetha
Kavya
Ananya
Kavya
Shwetha
Ananya
Ananya
Kavya
Shwetha
Shwetha
Shwetha
Kavya

Be the first to comment

Leave a Reply

Your email address will not be published.


*