സിനിമയിൽ മാത്രമല്ല, റിയൽ ലൈഫിലും അമ്പെയ്ത്തിൽ ആൻഡ്രിയ പുലിയാണ്. വീഡിയോ കാണാം.

ലോക്ക്ഡൌൺ  കാലഘട്ടത്തെ തീയേറ്റർ ബ്രേക്കിന് ശേഷം, 50% സീറ്റ് ഒക്യുപെൻസയോടെ വീണ്ടും തിയേറ്റർ തുറന്നപ്പോൾ, ഒരു സിനിമക്ക് കിട്ടേണ്ട ഏറ്റവും മികച്ച പ്രതികരണമാണ് വിജയ് യുടെ മാസ്റ്റർ സിനിമക്ക് ലഭിച്ചത്.

ഇളയദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി, സൗത്ത് ഇന്ത്യയിലെ താരസുന്ദരി മാളവിക, അർജുൻ ദാസ്, ആൻഡ്രിയ തുടങ്ങിയ വമ്പൻ താരങ്ങളാണ് മാസ്റ്റർ സിനിമയിൽ അണി നിരന്നത്. തീയേറ്ററിൽ വളരെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

മാസ്റ്റർ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു വനതി. ആൻഡ്രിയയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്നയും റസൂലും എന്ന ഫഹദ് ഫാസിൽ സിനിമയിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട നടിയായി മാറിയ  ആൻഡ്രിയ മികച്ച വേഷമാണ് മാസ്റ്റർ സിനിമയിൽ അവതരിപ്പിച്ചത്.

സിനിമയിൽ ഒരു അമ്പെയ്ത്ത് രംഗം താരം അഭിനയിച്ചിരുന്നു. തിയേറ്ററുകളിൽ നല്ല കൈയ്യടി നേടിയ ഈ രംഗം മാസ്റ്റർ സിനിമയുടെ ഒരു ഹൈലൈറ്റ് കൂടിയാണ്. കേവലം സിനിമയിൽ മാത്രമല്ല യഥാർത്ഥത്തിൽ ആർച്ചറി എനിക്ക് വശമുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് ആൻഡ്രിയ.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മാസ്റ്റർ സിനിമയിലെ അമ്പെയ്ത്ത് രംഗം യഥാർത്ഥ ജീവിതത്തിൽ കാണിച്ചിരിക്കുകയാണ് താരം.

Archery is a lot hard than it looks..
ആർച്ചരി ഞങ്ങൾ വിചാരിക്കുന്നതിനെക്കാളും ഹാർഡ് ആണ്
എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

2005 ല് പുറത്തിറങ്ങിയ കണ്ടനാൾമുതൽ എന്ന തമിഴ് സിനിമയിലാണ് ആൻഡ്രിയ ആദ്യമായി അഭിനയിക്കുന്നത്. 2013 ൽ ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലുമാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.

ഒരു നല്ല വോയിസ് ആക്ടർ കൂടിയാണ് താരം. തപസി, ഇലിയാന, ആമി ജാക്സൺ തുടങ്ങിയവർക്ക് താരം ശബ്ദം നൽകിയിട്ടുണ്ട്. അവഞ്ചേഴ്സ് എൻഡ് ഗെയിമിലെ സ്കാർലെറ്റ് ജൊഹാൻസന് ന് വരെ ശബ്ദം നൽകിയ താരമാണ് ആൻഡ്രിയ.

Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea

Be the first to comment

Leave a Reply

Your email address will not be published.


*