സ്നേഹമെന്ന മതത്തിൽ ഉറച്ചു നിൽക്കുക.. അവിടെ വിശ്വസികളെന്നോ, അവിശ്വാസികളെന്നോ ഇല്ല.. എല്ലാവരെയും ഉൾക്കൊള്ളുക : നവ്യ നായർ

മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത നടിമാരിലൊരാളാണ് നവ്യ നായർ. തന്റെ അഭിനയ മികവുകൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾ ഒരിക്കലും മറക്കാനാകാത്ത ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു.

ഇപ്പോൾ സിനിമാലോകത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് താരം. തന്റെ കുടുംബത്തിലെ വിശേഷങ്ങളും, ഇഷ്ട ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് താരത്തിനുള്ളത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്..
ക്യാപ്ഷൻ ഇങ്ങനെയാണ്..

Be certain in the relegion of Love,
There are no believers and unbelievers.
Embrace all….
സ്നേഹമെന്ന മതത്തിൽ ഉറച്ചു നിൽക്കുക.. അവിടെ വിശ്വസികളെന്നോ, അവിശ്വാസികളെന്നോ ഇല്ല.. എല്ലാവരെയും ഉൾക്കൊള്ളുക..
എന്ന തലകെട്ടാണ് ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

മലയാളം കന്നട തമിഴ് സിനിമയിൽ സജീവമായിരുന്ന താരം. തന്റെ മൂന്നാമത്തെ സിനിമയായ നന്ദനത്തിലെ അഭിനയത്തിന് കേരള സംസ്ഥാനത്തിന്റെ മികച്ച നടിക്കുള്ള അവാർഡ് താരത്തിനെ തേടിയെത്തിയിട്ടുണ്ട്. ഇത് തന്നെ നവ്യയുടെ അഭിനയമികവിനെ വിളിച്ചോതുന്നതാണ്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് പ്രാവശ്യം നേടിയ നടിയാണ് നവ്യാനായർ. 2002 ലും 2005 ലും ആണ് താരം ഈ നേട്ടം കൈവരിച്ചത്. കൂടാതെ ഫിലിംഫെയർ അവാർടും മറ്റും താരത്തെ തേടിയെത്തിട്ടുണ്ട്.

2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. 2014 ദൃശ്യ എന്ന കണ്ണട സിനിമയിലൂടെയാണ് താരം അഭിനയം നിർത്തിയത്. 2004 അഴകിയ തീയേ എന്ന സിനിമയിലൂടെയാണ് താരം തമിഴ് അരങ്ങേറുന്നത്. 2008 ൽ പുറത്തിറങ്ങിയ ഗജ യാണ് ആദ്യ കണ്ണട സിനിമ.

Navya
Navya
Navya

Be the first to comment

Leave a Reply

Your email address will not be published.


*