ബാഗും തൂക്കി സനുഷയുടെ പുത്തൻ ഫോട്ടോഷൂട്…. ഏറ്റെടുത്തു ആരാധകർ

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാലോകത്ത് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് സനുഷ. സിനിമ സീരിയൽ രംഗത്തും സജീവമാണ് താരം. സൗത്ത് ഇന്ത്യയിലെ മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച താരം തന്റെ മികവുകൾ തെളിയിച്ചിട്ടുണ്ട്.

2000 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. സഹോദരൻ സനൂപും ഒരുപാട് നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാളത്തിൽ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇരുവരും ബാല താരമായാണ് ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമാണ് സനുഷ. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ ഒട്ടും മടികാണിക്കാത്ത സനുഷ ഓരോ ദിവസവും പുത്തൻ ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബാഗും തൂക്കി യുള്ള സനുഷയുടെ ക്യൂട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഒരുപാട് നല്ല പ്രതികരണമാണ് ഫോട്ടോയുടെ താഴെ കാണാൻ സാധിക്കുന്നത്.

സുരേഷ് ഗോപി ദിലീപ് തുടങ്ങിയ താര നിരകൾ അണി നിറഞ്ഞ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിൽ ബാലതാരമായാണ് സനുഷ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.

2001 ൽ പുറത്തിറങ്ങിയ കാസി എന്ന സിനിമയാണ് താരത്തിന്റെ ആദ്യ തമിഴ് പടം. 2006 ൽ ബംഗാറം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. സന്തെയല്ലി നിന്ത കബീര എന്ന സിനിമയാണ് താരത്തിന്റെ ആദ്യ കണ്ണട സിനിമ.

മമ്മൂട്ടി പത്മപ്രിയ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തിയ കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ മികച്ച അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് 2004 ൽ ലഭിച്ചിട്ടുണ്ട്.

Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*