“Best actor in the Universe” ആയി സന്തോഷ്‌ പണ്ഡിറ്റ്‌…. അത്ഭുതപ്പെട്ട് ആരാധകർ. സംഭവം ഇങ്ങനെ

സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. മലയാള സിനിമാലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ച കലാകാരനാണ് സന്തോഷ് പണ്ഡിറ്റ്. സിനിമ ബന്ധപ്പെട്ട എല്ലാ മേഖലകളും തയ്യാറാക്കി എന്ന അപൂർവ്വ റെക്കോർഡ് മലയാളത്തിൽ സ്വന്തമാക്കിയ ആദ്യ താരമാണ് സന്തോഷ് പണ്ഡിറ്റ്.

തന്റെ ആദ്യസിനിമയായ കൃഷ്ണനും രാധയും എന്ന സിനിമയിലൂടെ മലയാളത്തിൽ വിപ്ലവം സൃഷ്ടിച്ചതായിരുന്നു സന്തോഷ് പണ്ഡിറ്റ്. വെറും അഞ്ച് ലക്ഷം കൊണ്ടാണ് സിനിമ പൂർത്തീകരിച്ചത്. പ്രൊഫഷണൽ സിനിമയുടെ ഏഴയലത്ത് എത്തിയോ എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ചോദ്യചിഹ്നമായി സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകൾ ഇന്നും നില നില്കുന്നു.

സിനിമയ്ക്ക് പുറമേ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും മലയാളികളുടെ മനസ്സിനെ കീഴടക്കിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികൾക്കിടയിൽ തന്നെ സൂപ്പർസ്റ്റാർ എന്ന പദവിയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ടൈറ്റിൽ തന്നെ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്നാണ്.

ഇപ്പോൾ ഗൂഗിൾ വരെ അദ്ദേഹത്തിന് പ്രശംസിച്ചത് ആണോ ട്രോളിയതാണോ എന്ന സംശയത്തിലാണ് ആരാധകർ. Best actor in the Universe എന്ന ചോത്യത്തിന് ഗൂഗിൾ നൽകുന്ന ഉത്തരം സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്.

ഈ വിവരം സന്തോഷ് പണ്ഡിറ്റ് സന്തോഷപൂർവ്വം തന്റെ എഫ്ബിയിൽ പങ്കുവെച്ചിരിക്കുകയാണ്. താര ത്തിന്റെ എസ് ബി യുടെ പൂർണ്ണ രൂപം ഇങ്ങനെ….

മക്കളേ… ദേ ..ഒരു അത്ഭുതം ..
“Best actor in the Universe” എന്ന് നിങ്ങൾ google സെർച്ച് ചെയ്തു നോക്ക് . എന്റെ പേര് വരുന്നു .. പലരും ഈ വിഷയം ശ്രദ്ധയിൽ പെടുത്തി screen shots അയച്ചു തന്നു ട്ടോ .. അപ്പോഴാണ് ഞാൻ വിശ്വസിച്ചത് .

എല്ലാവര്ക്കും നന്ദി (വാൽകഷ്ണം ..
വയറു വേദനിക്കും വരെ തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.
ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ എയർ പിടിക്കാതെ കൂളാവുക. കൂടെ ചിന്മുദ്രയും പിടിക്കുക .

കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക അറിവ് നേടുക…
ഓർക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.

സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ…..
“ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,
ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ”)

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)

Be the first to comment

Leave a Reply

Your email address will not be published.


*