അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടി വരും പണം എത്രയായാലും പ്രശ്നമല്ല.. സിനിമ മേഖലയിൽ നിന്നുണ്ടായ അനുഭവം.. വിന്ദുജ

ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ എന്നും മുൻ നിരയിലുള്ള സീരിയലാണ് ചന്ദനമഴ. ചന്ദനമഴയിലെ പ്രധാന കഥാപാത്രമായി എത്തുന്ന അമൃതയെ ആദ്യം അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു. മേഘ്നയുടെ പിന്മാറ്റം ആണ് വിന്ദുജ വിക്രമൻ ഏത് പരമ്പരയിലേക്ക് എത്തിക്കുന്നത്. വളരെയധികം ആരാധകരുള്ള മേഘ്നയുടെ പിൻമാറ്റം അണിയറ പ്രവർത്തകരിൽ ആശങ്കകൾ ഉണ്ടാക്കിയിരുന്നു.

പക്ഷേ ആശങ്കകൾക്ക് എല്ലാം വളരെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് വിന്ദുജ വിക്രമന്റെ അഭിനയ വൈഭവം മറുപടി പറഞ്ഞു. മേഘ്നയെ പ്രേക്ഷകർ സ്വീകരിച്ചതുപോലെ വിന്ദുജയെയും പ്രേക്ഷകർ സ്നേഹിച്ച് സ്വീകരിച്ചു. തനതായ അഭിനയ രീതിയിലൂടെയും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളിലൂടെയും താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടി.

സമൂഹമാധ്യമങ്ങളിൽ എന്നും സജീവമാണ് താരം. തന്റെ വിശേഷങ്ങളും ഫോട്ടോകളുമായി പ്രേക്ഷകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ നിലപാടുകളും താരം വ്യക്തമാക്കാറുണ്ട്. ഇപ്പോൾ താരം തന്റെ വ്യക്തി ജീവിതത്തിലെ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളും സിനിമ ലോകത്ത് നടക്കുന്ന ദുരനുഭവങ്ങളുമാണ് തുറന്നു പറയുന്നത്.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി ആണ് ബിന്ദുജ വിക്രമൻ. താരം തന്റെ പ്രണയത്തെക്കുറിച്ചും സിനിമയിൽ നിന്നുണ്ടായ ദുരനുഭവം കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. പ്രേക്ഷകപ്രീതി ഏറെയുള്ള താരത്തിന് വാക്കുകൾ പ്രേക്ഷകർ നിമിഷങ്ങൾക്കകം ഏറ്റെടുത്തു.

താനൊരു സാധാരണ പെൺകുട്ടി ആണെന്നും അതുകൊണ്ട് എനിക്ക് പ്രണയം ഉണ്ട് എന്നും പറഞ്ഞു. പക്ഷേ കോളേജ് കുട്ടികളെ പ്പോലെ ലവർ എന്ന് പറഞ്ഞു നടക്കാൻ ഒന്നും ഒരുക്കമല്ല പെട്ടെന്ന് വിവാഹം ഉണ്ടാകുമെന്നാണ് താരം വെളിപ്പെടുത്തിയത്. പ്രണയം ഉണ്ടോ എന്ന ചോദ്യത്തിന് പ്രണയമുണ്ട് എന്ന് പറയുന്നതിൽ അത്ഭുതമൊന്നും കരുതേണ്ടതില്ല എന്നും താരം പറഞ്ഞു.

സിനിമയിൽ നിന്നുണ്ടായ ദുരനുഭവം താരം വെളിപ്പെടുത്തുന്നത് വളരെ വേദനയോടെയാണ്. ഒരു സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു ഫോൺകോൾ വന്നതിനെ കുറിച്ചാണ് താരം പറയുന്നത്. സിനിമയുടെ കാര്യങ്ങൾ നിങ്ങൾക്കറിയാമല്ലോ പലതും ചെയ്യേണ്ടി വരും ക്യാഷ് ഒരു പ്രശ്നമല്ല എന്നാണ് ഫോണിന്റെ മറുവശത്തുനിന്ന് കേട്ടത് എന്നാണ് താരം വെളിപ്പെടുത്തുന്നത്.

Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja

Be the first to comment

Leave a Reply

Your email address will not be published.


*