എനിക്ക് ട്രോളിനെ ഭയമില്ല .. അവരത് എൻജോയ് ചെയ്യുന്നുണ്ട്.. ഞാനും : അശ്വതി നായർ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി ഒരുപാട് നേടിയെടുത്ത താരമാണ് അശ്വതി നായർ. റേഡിയോ ജോക്കി ആയിട്ടായിരുന്നു താരത്തിന് കരിയർ ആരംഭം. സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും എന്ന പരമ്പരയിലേക്ക് അവസരം ലഭിക്കുന്നത്.

ഉപ്പും മുളകിൽ മുടിയന്റെ പെയർ ആയിട്ടാണ് താരം അഭിനയിക്കുന്നത്. ലച്ചു എന്ന കഥാപാത്രം ചെയ്യുന്ന ജൂഹി പരമ്പരയിൽ നിന്നും വിട്ടു നിൽക്കുന്ന സമയത്താണ് അശ്വതിയുടെ അരങ്ങേറ്റം. ജൂഹിയുടെ മുഖ സാദൃശ്യമുണ്ട് അശ്വതിക്ക് എന്നൊക്കെയാണ് ആരാധകരുടെ പക്ഷം. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അശ്വതിക്ക് സാധിച്ചു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്. ഒരുപാട് ട്രോളുകൾ താരത്തെ കുറിച്ച് പുറത്തുവന്നിരുന്നു. അതിനെക്കുറിച്ച് അഭിമുഖം നടത്തുന്നയാൾ ചോദിച്ചപ്പോൾ ട്രോൾ ചെയ്യുന്നവർക്ക് അതൊരു തമാശയും വിനോദവും ആണ്. ഞാനും അതിനെ അങ്ങനെ തന്നെ കാണുന്നു. ട്രോളുകളെ കുറിച്ച് ഇതിൽ കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ല എന്നാണ് താരത്തിനെ വാക്കുകൾ.

ഉപ്പും മുളക് പരമ്പരയിലേക്ക് താരം വന്നതിനെ കുറിച്ചും മറ്റും എല്ലാം തരം അഭിമുഖത്തിൽ വളരെ വ്യക്തമായി സംസാരിക്കുന്നുണ്ട്. പാട്ടുപാടാനും ഡാൻസ് കളിക്കാനും എല്ലാം താരത്തിന് ഇഷ്ടമാണ് എന്നും താരം വ്യക്തമാക്കുന്നു. തനിക്ക് ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ ഫോളോവേഴ്സ് എന്നും താരം വളരെ അഭിമാനപൂർവ്വം പറയുന്നുണ്ട്.

പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് താരം ഉപ്പും മുളകും പരമ്പരയിൽ അവതരിപ്പിക്കുന്നത്. ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ നിന്നു തന്നെ വ്യത്യസ്തമായാണ് ഉപ്പുമുളക് പരമ്പരയുടെ ആദിമധ്യാന്തക്രമം. അതുകൊണ്ടു തന്നെ അതിൽ അഭിനയിക്കുന്നവർ എല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്.

അശ്വതി നായർ തന്റെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. വ്യത്യസ്തമായി ഫോട്ടോകൾ എടുത്തു പ്രേക്ഷകരുമായി പങ്കുവെക്കുന്ന താരം പിന്നോട്ടല്ല. ഗ്ലാമറസ് ലുക്കിലും തനി നാടൻ പെൺകുട്ടി ആയും എല്ലാം താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy

Be the first to comment

Leave a Reply

Your email address will not be published.


*