“തട്ടം മാറ്റി പുറത്ത് വരൂ… സ്വതന്ത്രയാവൂ ..” മോട്ടിവേറ്റർ സഹല പർവീന്റെ വീഡിയോക്ക് വന്ന കമെന്റ്… മറുപടിയുമായി സഹല…

സോഷ്യൽ മീഡിയയിൽ സദാചാര വാദികളുടേയും അശ്ലീല കംമെന്റിടുന്നവരുടെയും കുത്തൊഴുക്കാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. എല്ലാവരുടെയും സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന, അല്ലെങ്കിൽ സ്വകാര്യതയിലേക്ക് കൈകടത്തുന്ന പ്രവണത ഇപ്പോൾ ധാരാളമാണ്.

പ്രത്യേകിച്ചും സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉള്ള ആൾക്കാരുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം അല്ലെങ്കിൽ കൈകടത്തൽ ഇപ്പോൾ ഒരു കോമൺ വിഷയം ആയി മാറിയിരിക്കുകയാണ്.
ഇപ്പോൾ മോട്ടിവേഷ വീഡിയോകളിലൂടെ സുപരിചിതയായ സഹല പർവിൻ തന്റെ എഫ് ബി പേജിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് കൂടുതൽ ചർച്ചയായിരിക്കുന്നത്..

സാധാരണയായി സഹല പർവിൻ ലൈവിൽ മോട്ടിവേഷൻ വീഡിയോയിൽ വരുന്നത് തലയിൽ തട്ടം ചുറ്റിയിട്ടാണ്. പക്ഷേ ഈയടുത്ത് സഹല പർവിന്റെ വീഡിയോയ്ക്ക് ഒരാൾ രേഖപ്പെടുത്തിയ കമന്റ് ആണ്, സഹല തിരിച്ചു പ്രതികരിക്കാൻ കാരണമാക്കിയത്.

ഒരു വ്യക്തി “തട്ടം മാറ്റി പുറത്തു വരൂ” എന്നാണ് വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയത്. പക്ഷേ അതിന് സഹല പർവിൻ സൗമ്യമായ നിലയിൽ തന്നെ മറുപടി നൽകുകയുണ്ടായി. “എനിക്ക് ഞാൻ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തരൂ” എന്ന മറുപടിയാണ് സഹല നൽകിയത്.

സഹല പർവിൻ ആ കമന്റും അതിന് സഹ്‌ല നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ട് തന്റെ എഫ്ബിയിൽ പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. എഫ് ബി യിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരുപാട് പേര് കമന്റ് മായി വന്നിട്ടുണ്ട്.

സഹല പർവിൻ ഒരു അറിയപ്പെട്ട മോട്ടിവേറ്ററും കോച്ചും എഴുത്തുകാരിയും ആർട്ടിസ്റ്റു കൂടിയാണ്. യൂട്യൂബിലും എഫ്ബിയിലും ഒരുപാട് ഫോള്ളോവെർസുണ്ട്. Give and Grow Global foundation and director of HayDays ന്റെ മാനേജിങ് ഡയറക്ടറും കൂടിയാണ് സഹ്‌ല.

Be the first to comment

Leave a Reply

Your email address will not be published.


*