‘ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ വരുന്നില്ല’. മാളവിക മോഹനൻ.

ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മാളവിക മോഹനൻ. ദുൽഖർ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ചെറിയ കാലയളവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു.

ബോളിവുഡിലെ അരങ്ങേറ്റത്തിനു ശേഷം താരം പൂർണമായും ബോൾഡ് & ഹോട് ലൂക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ പുറത്തു വരുന്ന ഫോട്ടോകളൊക്കെ ഗ്ലാമർ നിറഞ്ഞതാണ്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഈ അടുത്ത് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മലയാളത്തിലെ സ്ത്രീ കഥാപാത്രത്തെ കുറിച്ചാണ് താരം മനസ്സുതുറന്നത്. മലയാള സിനിമ ലോകത്ത് ഇപ്പോഴും ലിംഗവ്യത്യാസം നിലനിൽക്കുന്നുവെന്നാണ് താരത്തിന്റെ വാദം.

താരം അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ വരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിൽ സ്ത്രീകളെ പ്രധാന കഥാപാത്രമാക്കിയ ഉള്ള സിനിമകൾ മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ കുറവാണ്.

മുമ്പ് മലയാളത്തിൽ സ്ത്രീകളെ മഹത്വവൽക്കരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ നടിമാർ അവതരിപ്പിച്ചിട്ടുണ്ട്. ശീലയൊക്കെ അതിനുള്ള ഉദാഹരണമാണ്. പക്ഷേ ഇപ്പോൾ മലയാളത്തിൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ കാണാൻ സാധിക്കുന്നില്ല.

പാർവതി തെരുവത്ത് അഭിനയിച്ച ഉയരെ പോലോത്ത വിരലിലെണ്ണാവുന്ന ചില സിനിമകൾ മാത്രമേ ഇപ്പോൾ കാണാൻ സാധിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ വെറും രണ്ടു സിനിമകളാണ് സ്ത്രീകഥാപാത്രത്തെ മഹത്വവത്കരിച്ച് പുറത്തുവന്നിട്ടുള്ളത്. എന്നും താരം കൂട്ടിച്ചേർത്തു.

ഈയടുത്ത് കൊറോണ കാലം കഴിഞ്ഞ തിയേറ്ററുകളിൽ പുറത്തുവന്ന ഇളയദളപതി വിജയുടെ മാസ്റ്റർ സിനിമയിലെ നായികയാണ് മാളവിക. ചില റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടി മാളവിക എന്നാണ്.

മലയാളത്തിനു പുറമേ തമിഴ് കണ്ണട ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മാസ്റ്ററാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തുവന്ന സിനിമ. 2013 മുതൽ സിനിമാലോകത്തെ സജീവമാണ് താരം.

Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*