ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിലെ ‘ഫോർപ്ലേ’ എന്താണെന്ന് ഗൂഗിളിൽ തിരഞ്ഞു മലയാളികൾ..!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.

സിനിമയിലെ പ്രമേയം ഒരു വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. ഒരുപാട് പേർ ആശംസകളുമായി വന്നെങ്കിലും, പലരും വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. വിവാദങ്ങൾക്കിടയിലും ഒ ടി ടി യിൽ സിനിമ വലിയ വിജയമാണ് കൈവരിച്ചത്.

ഒരു ഓർത്തഡോക്സ് ഫാമിലി ലേക്ക് കല്യാണശേഷം കടന്നുവരുന്ന, പുരോഗമന ചിന്താഗതിയുള്ള ഒരു പെണ്ണ് ആ വീട്ടിലെ കിച്ചനിൽ ഒതുങ്ങിക്കൂടുന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. അടുക്കളയിൽ ഒതുങ്ങിക്കൂടുന്ന ഓർത്തോഡോക്സ് ചിന്താഗതിയുള്ള കുടുംബത്തിൽ ആ പെണ്ണ് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ആണ് സിനിമയുടെ പ്രമേയം.

ആ സിനിമയിലെ ഏറ്റവും ആകർഷണീയമായ, മനസ്സിലേക്ക് കയറി പറ്റുന്ന ഒരു രംഗമായിരുന്നു, രാത്രി ബെഡ്റൂമിൽ ഭാര്യ നിമിഷ സജയൻ ഭർത്താവ് സുരാജ് വെഞ്ഞാറമൂടിനോട് ആവശ്യപ്പെടുന്ന ഒരു കാര്യം!

കേവലം രാത്രി കിടക്ക പങ്കിടാൻ മാത്രം, തന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ മാത്രം ഒരു വസ്തുവായി ഭാര്യയെ കാണുന്ന ഭർത്താവിന്റെ വേഷമാണ് സുരാജ് വെഞ്ഞാറമൂട് ചെയ്തത്. അതായത് ഭാര്യയുടെ തൃപ്തി ഒരിക്കലും അന്വേഷിക്കാത്ത ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ആ സിനിമയിലെ ഭർത്താവ്.

അതുകൊണ്ട് തന്നെ ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, ഭാര്യ സ്വാഭാവികമായി ആഗ്രഹിക്കുന്ന സാറ്റിസ്ഫാക്ഷൻ, അഥവാ mind and body പരിപൂർണ്ണമായി തയ്യാറാക്കുന്ന രൂപത്തിലാക്കുക എന്നതാണ് ഫോർപ്ലേ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഒരു ഭർത്താവിന്റെ കടമയാണ് എന്നാൽ മാത്രമേ രണ്ടുപേരും അവസാനം പൂർണതയിലേക്ക് എത്തും. ഇതാണ് ആ സിനിമയിൽ നിമിഷ സജയൻ ഫോർപ്ളേ കൊണ്ട് ഉദ്ദേശിച്ചത്.

പക്ഷേ ഇത് എന്താണെന്ന് അറിയാത്ത ഒരുപാട് പേര് ഗൂഗിളിൽ സർച്ച് ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ഒരു വ്യക്തമായ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന സംവിധായകൻ ഉദ്ദേശലക്ഷ്യം ഈ സിനിമയിലൂടെ പൂർത്തിയായിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*