വീഡിയോയിലുള്ളത് താനല്ല, ദയവായി ഇങ്ങനെ ഉപദ്രവിക്കരുത് – അഭ്യർത്ഥനയുമായി അനിഖ സുരേന്ദ്രൻ..

മലയാള ചലച്ചിത്ര പ്രേക്ഷകരിൽ ബാലതാരമായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ന് വരെയും ഒരുപാട് ഇഷ്ടമുള്ള താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ഇപ്പോൾ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം.

തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ എന്നെ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ രണ്ടു സിനിമകളിലും അജിത്തിനെ കൂടെയാണ് അഭിനയിച്ചത് എന്നും ശ്രദ്ധേയമാണ്. തമിഴ് സിനിമാ ലോകത്ത് തലയുടെ മകളെന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത് തന്നെ.

മലയാളത്തിലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഭാഗ്യം സിദ്ധിച്ചു. കഥ പറയുമ്പോൾ എന്ന മമ്മൂട്ടി ചിത്രത്തിൽ താരം അഭിനയിച്ച വേഷം മികച്ച പ്രതികരണങ്ങൾ നേടിയതായിരുന്നു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേന്ദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്  താരത്തിന്റെ ഒരു ഫേക്ക് വീഡിയോ ആണ്. ഗ്ലാമറസ് ഡാൻസ് വീഡിയോ ആണത്. വീഡിയോയിലുള്ളത് താനല്ല എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അനിഖ സുരേന്ദ്രൻ. വളരെ ഇമോഷണൽ ആയി ആണ് താരം തന്റെ പ്രയാസം പറയുന്നത്.

ഇത്തരത്തിലുള്ള വീഡിയോകൾ നിർമ്മിച്ച്  പ്രചരിപ്പിക്കരുത് എന്നാണ് താരം പറഞ്ഞത്. കാണുന്നവർക്ക് താനല്ല എന്ന് മനസ്സിലാകുമെന്നും താരം കൂട്ടിച്ചേർത്തു. തന്നെ മാത്രമല്ല മറ്റേതൊരു പെൺകുട്ടിയെയും ഇതുപോലെയുള്ള വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച്  ഉപദ്രവിക്കരുതെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.

ഡീപ് ഫേക്ക് വീഡിയോ ഗണത്തിൽപ്പെടുന്ന വീഡിയോ ആണ് അനിഖയുടേത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്. വളരെയധികം ഒറിജിനൽ ആണ് എന്ന് തോന്നിപ്പിക്കുന്ന വിധമായിരിക്കും ഡീപ് ഫേക്ക് വീഡിയോകൾ. യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഭീഷണിയും ഈ വീഡിയോകൾ ഉയർത്തുന്നുണ്ട്.

ഇത്തരത്തിലുള്ള വീഡിയോ നിർമ്മിക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ്. അതുകൊണ്ടു തന്നെ ഒരു പേടിയും ഇല്ലാതെ ഇത്തരം പ്രവർത്തികൾ അത്തരക്കാർ തുടരുന്നു എന്ന് വേണം മനസ്സിലാക്കാൻ. സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയാൽ നിർത്താൻ ഈ വീഡിയോകൾ വളരെയധികം പ്രയാസമാണ്.

Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha

Be the first to comment

Leave a Reply

Your email address will not be published.


*