മാസ്റ്റർ നായിക മാളവികയുടെ ഹോട്ട് ലൂക്ക് ഫോട്ടോഷൂട്ട്

ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകരുടെ കൂട്ടത്തിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. മാസ്റ്റർ എന്ന വിജയി ചിത്രത്തിന്റെ വിജയാരവം കൂടിയുണ്ട് ഇപ്പോൾ ഈ താരത്തിന്റെ പേരിനു താഴെ. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ദുൽഖർ സൽമാന്റെ നായികയായാണ് ആരംഭം. തുടക്കം നല്ലതായതു കൊണ്ടു തന്നെ തുടർച്ചയും അതിഗംഭീരം ആണ്. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ കൂടെയും നിർണായകം എന്ന ചിത്രത്തിൽ ആസിഫലിയുടെ കൂടെയും അഭിനയിച്ച കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിലും വളരെയധികം തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക മോഹനൻ. ഹീറോ ഹോണ്ട, മാതൃഭൂമി യാത്ര തുടങ്ങി പരസ്യങ്ങളിൽ ഇപ്പോഴും മാളവികയെ പ്രേക്ഷകർ ഓർക്കുന്നു. മനസ്സിൽ പതിയുന്ന തരത്തിലാണ് താരത്തിന്റെ അഭിനയ രീതി.

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് താരത്തിന്റെ ചലച്ചിത്ര അഭിനയ ജീവിതത്തിലെ വലിയ ഒരു വിജയ മുദ്ര തന്നെയാണ്.

Baggy jeans for the win always…. Lots of love to this A-team! എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഫോട്ടോ പ്രേക്ഷകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിരുന്നു.  വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക താഴെ പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.

മാസ്റ്റർ ഹീറോയിൻ എന്ന് താരത്തെ ഒരുപാട് ആരാധകർ അഭിസംബോധന ചെയ്തു കൊണ്ട് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.  മാസ്റ്ററിലെ കഥാപാത്രം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് കമന്റ് ആയി രേഖപ്പെടുത്തി സ്നേഹം പ്രകടിപ്പിച്ചവരും കൂട്ടത്തിൽ കുറവല്ല.

താരം പങ്കുവെച്ച ചിത്രത്തിന്റെ മനോഹാരിതയെ പ്രതികരണങ്ങളിൽ ഉൾപ്പെടുത്തിയ ആരാധകരുണ്ട്. വളരെ മനോഹരമായാണ് ഈ അടുത്ത ഫോട്ടോഷൂട്ടുകൾ എല്ലാം പുറത്തുവരുന്നത് എന്ന കമന്റുകൾ പറയാതെ പറയുന്നത് താരത്തെ വല്ലാതെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ്.

Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*