മലയാളത്തിൽ അഭിനയിച്ച അന്യ ഭാഷ നടിമാരിൽ ആരാണ് കൂടുതൽ സുന്ദരി.

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ട താരങ്ങളായി മാറിയ ഒരുപാട് നടിമാർ സിനിമാചരിത്രത്തിൽ ഉണ്ട്. അതുപോലെ അന്യസംസ്ഥാനത്ത് ജനിച്ച ആദ്യം മലയാളത്തിൽ അഭിനയിച്ചു തിളങ്ങിയതും, അല്ലെങ്കിൽ മലയാളത്തിൽ തന്നെ തന്റെ സ്ഥാനമുറപ്പിച്ചതുമായ ഒരുപാട് നടിമാരും ഉണ്ട്.

മലയാളത്തിൽ അഭിനയിച്ച അന്യഭാഷ നടിമാർ ആരൊക്കെ എന്ന് നമുക്ക് നോക്കാം…

കത്രീന കൈഫ് : 2003 ൽ ബൂം എന്ന സിനിമയിലൂടെ ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട നടിയാണ് കത്രീന കൈഫ്. പക്ഷേ താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിലാണ്. പിന്നീട് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഹിന്ദിയിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.

യാമി ഗൗതം : പരസ്യങ്ങളിലൂടെ തിളങ്ങിയ താരമാണ് യാമി ഗൗതം. കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ ഗോൾഡൻ സ്റ്റാർ ഗണേശ നായകനായ ഉല്ലാസ ഉത്സാഹ ആണ് താരത്തിന്റെ ആദ്യസിനിമ. മലയാള കന്നട തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഹിന്ദിയിൽ സജീവമാണ് താരം.

2012 ൽ പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അഭിനയിച്ചത്. പിന്നീട് മലയാളത്തിൽ അഭിനയിച്ചിട്ടില്ല. പക്ഷേ ആ ഒരൊറ്റ സിനിമയിലൂടെ തന്നെ ഒരുപാട് മലയാളി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

ജനീലിയ ഡിസൂസ : മലയാളം തമിഴ് കന്നട തെലുങ്ക് ഹിന്ദി എന്നീ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് ജനലിയ. താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ മലയാളികൾക്കിടയിൽ അറിയപ്പെട്ടളായിരുന്നു. അല്ലു അർജുൻ നായകനായ ഹാപ്പി എന്ന സിനിമയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

താരം ആകെ ഒരു മലയാളസിനിമയിലെ അഭിനയിച്ചിട്ടുള്ളൂ. സൂപ്പർ താരങ്ങള് അനിനിറഞ്ഞ, പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ ഹിസ്റ്റോറിക്കൽ സിനിമയായ ഉറുമി യാണ് താരത്തിന്റെ ഏക മലയാള സിനിമ. പക്ഷേ അതിലെ മികച്ച അഭിനയം മലയാളികളുടെ പ്രശംസ പിടിച്ചു പറ്റാൻ കാരണമായി.

ലക്ഷ്മി റായ് : മലയാളികളുടെ ഇഷ്ടപ്പെട്ട നടിയാണ് ലക്ഷ്മി രായി. താരം ഏറ്റവും കൂടുതൽ സജീവമായി ഉള്ളത് മലയാള സിനിമയിലാണെങ്കിലും താരത്തിന് ജനനം കർണാടകയിലെ ബെൽഗാമിൽ ആണ്. 2005 തമിഴിൽ കർക്ക കസാൻഡ്ര എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയാണ് താരത്തിന് ആദ്യ മലയാള സിനിമ

നിക്കി ഗൾറാണി : ഒരുപാട് നല്ല വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് നിക്കി ഗൽറാണി. ഒരു സെക്കൻഡ് ക്ലാസ് യാത്ര, വെള്ളിമൂങ്ങ ധമാക തുടങ്ങിയ ഒരുപാട് നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

താരം ഏറ്റവും കൂടുതൽ അഭിനയിച്ച മലയാള സിനിമയിലാണെങ്കിലും, താരത്തിന് ജനനം കർണാടകയിൽ ആണ്. സഹോദരി സഞ്ജന നിക്കിഗൽറാണി യുടെ സിനിമാ കരിയറിന് മുമ്പ് തന്നെ ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടവരാണ്.

ഇഷ തൽവാർ : തട്ടത്തിൻ മറയത്ത് എന്ന ഒരൊറ്റ സിനിമ മതി ഇഷാ തൽവാറിനേ മലയാളികൾ ഓർത്തുവയ്ക്കാൻ. തട്ടമിട്ട സുന്ദരിയായി മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ഇഷ. മലയാളത്തിൽ കൂടുതൽ കാണുന്നുണ്ടെങ്കിലും, താരം ജനിച്ചത് മുംബൈയിലാണ്. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

ഇവർ കൂടാതെ ഒരുപാട് നടിമാർ ഇനിയും ഉണ്ട്. മലയാളത്തിൽ പച്ച വിളിക്കാതെ അന്യഭാഷകളിൽ പോയി പച്ചപിടിച്ച ഒരുപാട് നടിമാരും കൂട്ടത്തിൽ കാണും.

Nikki
Kathreena
Lakshmi
Yami
Genelia
Kathreena
Isha
Isha
Nikki
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*