ലാലേട്ടന്റെ മകളായി തുടക്കം, ഇപ്പോൾ മലയാളത്തിലെ ഏറ്റവും ജനപ്രിയ സീരിയൽ നടിയായി മാറിയ ഗോപിക അനിലിന്റെ വിശേഷങ്ങൾ ഇങ്ങനെ.

ഒരുപക്ഷേ ആണും പെണ്ണും വ്യത്യാസം ഇല്ലാതെ ഇപ്പോൾ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാള സീരിയൽ ഏതെന്ന് ചോദിച്ചാൽ സാന്ത്വനം എന്നായിരിക്കും ഓരോരുത്തരുടെയും മറുപടി. കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് ആരാധകരാണ് ഈ സീരിയലിനുള്ളത്.

ഒരുപാട് താരനിര അണിനിരക്കുന്ന സാന്ത്വനം എന്ന സീരിയലിലെ, മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ജോഡിയാണ് ശിവയും അഞ്ജലിയും. ഈ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സജിനും, ഡോക്ടർ ഗോപിക അനിലുമാണ്. ഈ താരജോഡികൾ കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്ന ഒരുപാട് പേരും ഉണ്ട്.

അഞ്ജലി അഭിനയിക്കുന്ന ഡോക്ടർ ഗോപിക അനിൽ, സാന്ത്വനം എന്ന സീരിയലിനു മുമ്പ് തന്നെ അഭിനയം കൊണ്ട് തന്റെ കഴിവ് തെളിയിച്ചവരാണ്. മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് മലയാളം സിനിമ ബാലേട്ടനിലൂടെയാണ് താരം ആദ്യമായി സ്ക്രീനിൽ എത്തുന്നത്.

ബാലേട്ടൻ മോഹൻലാലിന്റെ മകളായാണ് ഗോപിക അഭിനയിച്ചത്. ഗോപികയുടെ സഹോദരി കീർത്തനയും മോഹൻലാലിന്റെ മകളായി ആ സിനിമയിൽ വേഷമിട്ടിരുന്നു. നാട്ടുകാരും ബന്ധുക്കളും മോഹൻലാലിനെ ബാലേട്ടൻ എന്ന് വിളിക്കുന്നത് പോലെ തന്നെ, മക്കളും ബാലേട്ടൻ എന്നായിരുന്നു മോഹൻലാലിനെ സിനിമയിൽ വിളിച്ചിരുന്നത്.

ഗോപികയും സഹോദരി കീർത്തനയും സീരിയൽ രംഗത്ത് സജീവമാണ്. സാന്ത്വന ത്തിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഗോപിക ഒരു ആയുർവേദ ഡോക്ടറും കൂടിയാണ്. സഹോദരി കീർത്തന ഒരു എൻജിനീയറാണ്. കോഴിക്കോടാണ് ഇവരുടെ സ്വദേശം.

സാന്ത്വനത്തിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ കീർത്തനയും ഗോപികയും സി കേരളം സംപ്രേക്ഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ അമ്മത്തൊട്ടിൽ മാംഗല്യം എന്ന സീരിയലുകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

സാന്ത്വനത്തിൽ എ കിടിലൻ പെർഫോമൻസ് ആണ് താരത്തിന് ഇത്രയധികം ആരാധകർ ഉണ്ടാകാൻ കാരണം. ഗോപിക അനിൽ ഫാൻസ് അസോസിയേഷൻ വരെ ഇൻസ്റ്റാഗ്രാമിൽ രൂപീകരിച്ചിട്ടുണ്ട്. ശിവ അഞ്ജലി കോംബോ മലയാളികൾക്ക് ഏറ്റെടുത്തുകഴിഞ്ഞു.

Gopika
Gopika
Gopika
Gopika
Gopika
Gopika

Be the first to comment

Leave a Reply

Your email address will not be published.


*