ലക്ഷ്മി റായ് യുടെ ഫിറ്റ്നസ് ഫോട്ടോ… ഫോട്ടോ വേറെ ലെവൽ എന്ന് ആരാധകർ

ചലച്ചിത്ര യുവ അഭിനേത്രികളിൽ ഇപ്പോൾ ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്നസും ശ്രദ്ധിക്കുന്നവരാണ് അധികവും. യോഗ, ഫിറ്റ്നസ്, വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ അവർ പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ഇത്തരം ഫോട്ടോകളും വിശേഷങ്ങളും സ്വീകാര്യം ആകാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ലക്ഷ്മി റായിയുടെ ഫിറ്റ്നസ് ഫോട്ടോയാണ്. അഭിനയിച്ച വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ ആഴ്ന്നിറങ്ങുന്ന വിധത്തിൽ അഭിനയ വൈഭവം കാഴ്ചവച്ച ഒരുപാട് ആരാധകരെ നേടിയ താരമാണ് ലക്ഷ്മി റോയ്.

മലയാള സിനിമയ്ക്ക് പുറമേ തമിഴിലും താരം ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചു. അഭിനയ മികവ് മാത്രമല്ല താരം ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ്. 2005 മുതൽ താരം ഈ ചലച്ചിത്ര മേഖലയിൽ സർവ്വ സജീവമായി നിലനിൽക്കുന്നു.

സിനിമ അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് താരം ഒരുപാട് പരസ്യങ്ങളിലൂടെ മോഡൽ ആയിട്ടുണ്ട്. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടത് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ട്.

അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇവ എല്ലാം 2008 എന്ന ഒരൊറ്റ വർഷത്തിലാണ് പുറത്തിറങ്ങിയത് എന്നും ശ്രദ്ധേയമാണ്.

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച കഥാപാത്രങ്ങൾ തന്നെയാണ് ലക്ഷ്മി അവരോടൊപ്പം ചെയ്തത്. ചട്ടമ്പിനാട്, റോക്ക് ആൻഡ് റോൾ തുടങ്ങി സിനിമകൾ ശ്രദ്ധേയമാണ്.

 I can I will !!! 😀💪 trying to get the hang of it 💪 എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി തന്റെ ഫിറ്റ്നസ് ഫോട്ടോ പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi

Be the first to comment

Leave a Reply

Your email address will not be published.


*