“മനുഷ്യനല്ലേ പുള്ളേ” 🤣സൺ‌ഡേ ആയത് കൊണ്ട് ഇറച്ചിയും പൊറോട്ടയും കഴിച്ചു : അമേയ മാത്യു

അമേയ മാത്യു എന്ന സ്റ്റേജ് പേരിലറിയപ്പെടുന്ന ചിഞ്ചു മാത്യുവിനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. നടിയും മോഡലും കൂടിയായ അമ്മയെ മാത്യു ആട് ടൂ യിലൂടെയാണ് മലയാളികൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത #nomakeupchallenge ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

അമേയ മാത്യു ഫോട്ടോയ്ക്ക് നൽകിയ തലക്കെട്ടാണ് കൂടുതൽ രസകരം.
സൺ‌ഡേ ഫൺ‌ഡേ. പൊറോട്ടയും ഇറച്ചിയും കഴിച്ചു. ഇനിയൊരു സെൽഫി ആകാം. മനുഷ്യനല്ലേ പുള്ളേ..
എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷൻ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ട്രോളിലും നിറഞ്ഞു നിൽക്കുന്ന രസകരമായ വാചകമാണ് “മനുഷ്യനല്ലേ പുള്ളേ” എന്നുള്ളത്. ഈ ഒരൊറ്റ വാക്കിന്റെ മേൽ ഇറങ്ങിയ ട്രോളുകൾക്ക് അതിരുകളില്ല.

ആകെ 3 സിനിമകളിൽ മാത്രമേ താരം ഇതുവരെ അഭിനയിച്ചിട്ടുള്ളു. ആട് 2, ഒരു പഴയ ബോംബ് കഥ, തിമിരം എന്നിവയാണ് ആ മൂന്ന് സിനിമകൾ. ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിന് കൂടുതൽ ആരാധകരാണ് തരത്തിന് ഉള്ളത്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*