പ്രിയതമന് സ്നേഹചുംബനമേകി ഭാവന.. ഫോട്ടോസ് പങ്കു വെച്ച് താരം

സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റി സ്നേഹിക്കുന്ന താരമാണ് ഭാവന. താരമിപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ക്യാപ്ശനും പ്രേക്ഷകർക്കിടയിൽ തരംഗമായി മുന്നേറുകയാണ്. മൂന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് താരം ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റ് അപ്‌ലോഡ് ചെയ്തത്.

2018 ലാണ് താരം വിവാഹിതയാകുന്നത്. നവീൻ ആണ് ജീവിത പങ്കാളി. പ്രിയതമന് വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ പറഞ്ഞു കൊണ്ടാണ് താരം അടിക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്രിയതമന്റെ മടിയിൽ ഇരുന്നതും ചുംബിക്കുന്നതും ആയ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 I chose you ♥️And I’ll choose you over and over and over,without a pause,without a doubt in a HEARTBEAT 💓And I’ll keep choosing you Happy 3rd Anniversary my love എന്നാണ് താരം ഫോട്ടോകൾക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ജീവിത പങ്കാളിയായി നാവിനെ തിരഞ്ഞെടുത്തതിൽ അത്ഭുതവും ഭാഗ്യവുമാണ് താരം അടിക്കുറിപ്പിലൂടെ പറയുന്നത്.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന വിജയകരമായി ചിത്രത്തിലെ ഭാഗമായി അഭിനയിച്ചുകൊണ്ടാണ് താരം മലയാളം ചിത്രത്തിലേക്ക് അരങ്ങേറുന്നത്. അതിനുശേഷം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവുകയും ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

പതിനാറാമത്തെ വയസ്സിൽ ആണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. മലയാളത്തിന് പുറത്ത് മറ്റു അന്യഭാഷകളിലും താരം തന്റെ അഭിനയ മികവ് കാഴ്ചവയ്ക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവെച്ചിട്ടുണ്ട്.

Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*