ചക്കപ്പഴത്തിലെ കണ്ണന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..

ഫ്ലവേഴ്സ് ടിവി ടെലികാസ്റ് ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളി മനസ്സിലേക്ക് കയറിപ്പറ്റിയ ബാല കഥാപാത്രമാണ് കണ്ണൻ. തന്റെ ക്യൂട്നെസ്സ് കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ കൊച്ചുമിടുക്കന് കഴിഞ്ഞിട്ടുണ്ട്.

ഇത്രയും ചെറുപ്രായത്തിൽ സ്ക്രിപ്റ്റ് അനുസരിച്ച് ഇത്രയും നന്നായി അഭിനയിക്കാൻ ഒരു കൊച്ചു കുട്ടിക്ക് സാധിക്കുമോ എന്ന അത്ഭുതത്തിലാണ് ആരാധകർ. കണ്ണന്റെ അഭിനയം മാത്രം കാണാൻ വേണ്ടി ചക്കപ്പഴം എന്ന സീരിയൽ കാണുന്ന ഒരുപാട് പേരുണ്ട്.

2020 ഓഗസ്റ്റ് 10 നാണ് ചക്കപ്പഴം ലോഞ്ച് ആയത്. ആർ ഉണ്ണികൃഷ്ണനാണ് ചക്കപ്പഴത്തിന്റെ ഡയറക്ടർ. ശ്രീകുമാർ, അശ്വതി, ശ്രുതി രജനികാന്ത് തുടങ്ങിയവരാണ് ഇതിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി രജനീകാന്തിന്റെ മകനായാണ് കണ്ണൻ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.

ചക്കപ്പഴത്തിലെ കണ്ണന്റെ വിശേഷങ്ങൾ ഇങ്ങനെ…

കണ്ണന്റെ യഥാർത്ഥ പേര് മുഹമ്മദ് റൈഹാൻ എന്നാണ്. റൈഹു എന്നാണ് വീട്ടുകാർ വിളിക്കുന്നത്. ഇപ്പോൾ 3 വയസ്സാണ് ബാല തരത്തിന്. തിരുവനന്തപുരത്താണ് താമസം. ടിക്കറ്റോക്കിലെ അഭിനയമാണ് ചക്കപ്പഴത്തിലേക്കുള്ള വഴി തെളിയിച്ചത്.

ഒരു മോഡലും കൂടിയാണ് റൈഹാൻ. റൈഹാനിന്റെ പേരിൽ ഒരുപാട് ഫാൻസ് അസോസിയേഷൻ ഗ്രൂപ്പ് വരെ ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ലിപ് സിങ്കിങ്,ഡയലോഗ് ഡെലിവറി, ടൈമിംഗ് ഒക്കെയാണ് ആരാധകരുടെ സ്നേഹം പിടിച്ചു പറ്റാൻ കൂടുതൽ കാരണമായത്.

kannan
kannan
kannan

Be the first to comment

Leave a Reply

Your email address will not be published.


*