ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള മലയാള യുവനടിമാർ ആരൊക്കെ? നോക്കാം….

ഇപ്പോൾ യുവതി യുവാക്കൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഓൺലൈൻ പ്ലാറ്റഫോം ഇൻസ്റ്റാഗ്രാം എന്നതിൽ യാതൊരു തർക്കവുമില്ല. ദിവസം മുഴുവനും ഇൻസ്റ്റഗ്രാമിൽ കഴിയുന്ന എത്രയോ പേര് നമുക്ക് ചുറ്റുമുണ്ട്.

ഒരുപാട് ഫീച്ചർസ് കൊണ്ട് സമ്പന്നമാണ് ഇൻസ്റ്റാഗ്രാം. പോസ്റ്റ്‌, ന്യൂസ്‌ഫീഡ്, സ്റ്റോറി, ഐ ജി ടി വി, മെസ്സേജ്, ടാഗ്, ഷെയർ അങ്ങനെ നീളുകയാണ് ഇൻസ്റ്റാഗ്രാമിന്റെ സെറ്റിങ് ഓപ്ഷനുകൾ. അത് കൊണ്ട് തന്നെ പുതു തലമുറയുടെ എന്റർടൈൻമെന്റ് പ്ലാറ്റഫോം ആയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.

ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്ത സെലിബ്രിറ്റികൾ വളരെ കുറവായിരിക്കും. അവരുടെ വിശേഷങ്ങൾ അധികവും ആരാധകരെ അറിയിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ ആണ്. സിനിമാ മേഖലയിൽ ഉള്ള നടീനടന്മാർ അവരുടെ സിനിമ വിശേഷങ്ങളും, ജീവിത വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

മലയാള നടീ നടന്മാരും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. 10 ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള നടീനടന്മാർ വരെ മലയാളത്തിൽ ഉണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള പുതുമുഖ നടിമാർ ആരൊക്കെ എന്ന് നോക്കാം.

അനുപമ പരമേശ്വരൻ: മലയാളി എന്ന നിലയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന അനുപമ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നടിമാരിലൊരാളാണ്.

8.2 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. മലയാളിയായ നടിമാർ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് അനുപമ. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

പ്രിയ വാരിയർ : ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു ദേശീയ ക്രഷ് ആയി മാറിയ താരമാണ് പ്രിയ വാരിയർ. ആ ഒരു വീഡിയോ തന്നെ മതിയായിരുന്നു സ്റ്റാഗ്രാമിൽ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ.

7 മില്യൻ ഫോളോവർസാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഒരൊറ്റ രാത്രികൊണ്ട് മില്യൺ കണക്കിൽ ഫോളോവേഴ്സ് ഉണ്ടായ അപൂർവ്വ റെക്കോർഡ് പ്രിയ പി വാര്യർക്ക് സ്വന്തമാണ്. താരത്തിന്റെ ഓരോ ഫോട്ടോകൾക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

നസ്രിയ നസീം : ഒരു സമയത്ത് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി നടിയായിരുന്നു നസ്രിയ. സിനിമയിൽ നിന്ന് മാറി നിന്ന ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാള നടി ചിലപ്പോൾ നസ്രിയ ആകുമായിരുന്നു.

2.9 മില്യൺ ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. താരമിപ്പോൾ സിനിമയിൽ സജീവമല്ല. നാച്ചുറൽ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ഫഹദ് ഫാസിലിന്റെ ഭാര്യയാണ് നസ്രിയ. ഒരു സമയത്ത് യുവാക്കളുടെ ഹരമായി മാറിയിരിന്നു താരം.

നൂറിൻ ശരീഫ് : മിസ് കേരള പട്ടത്തിൽ നിന്ന് മോഡലായി, ശേഷം സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് നൂരിൽ ശരീഫ്. മലയാളത്തിൽ ഇതുവരെ മികച്ച വേഷങ്ങൾ ചെയ്തിട്ടില്ലെങ്കിലും, യുവാക്കൾക്ക് ഇഷ്ടപ്പെട്ട താരമാണ് നൂറിൽ. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ യാണ് താരം ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2.6 മില്യൺ ഫോളോവര്സാണ് ഇൻസ്റ്റാഗ്രാമിലൂടെ തരത്തിനുള്ളത്.

മഡോണ സെബാസ്റ്റ്യൻ : പ്രേമം എന്ന സിനിമയിലൂടെ മലയാളികൾകിടയിൽ അറിയപെട്ട നടിയാണ് മഡോണ. പലകാരണങ്ങളാലും താരം സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിന്നിട്ടുണ്ട്. 2.4 മില്യൺ ഫോളോവർസ് ആണ് ഇൻസ്റ്റാഗ്രാമിലുള്ളത്.

അനുസിതാര : ചുരുക്കം ചില സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത തരമാണ് അനു സിതാര. താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ 2.3 മില്യൻ ഫോളോവര്സാണ് തരത്തിനുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*