കടൽക്കരയിൽ മത്സ്യകന്യകയെപ്പോലെ സരയു മോഹൻ.. ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമാ-സീരിയൽ രംഗങ്ങളിൽ ഒരുപാട് ആരാധകരുള്ള താരമാണ് സരയു മോഹൻ.  സിനിമാ-സീരിയൽ അഭിനയത്രി എന്നതിനപ്പുറത്തേക്ക് താരമിപ്പോൾ തിളങ്ങുന്നത് ഹൃസ്വ ചിത്രങ്ങളുടെ സംവിധായക എന്ന രീതിയിലാണ്. 2009 മുതൽ ചലച്ചിത്ര മേഖലയിൽ സർവ്വ സജീവമാണ് താരം.

ചക്കരമുത്ത് എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.  അതിനുശേഷം വെറുതെയല്ല ഭാര്യ എന്ന സിനിമയിലും താരത്തിന് ചെറിയ ഒരു വേഷം ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷം പുറത്തിറങ്ങിയ കപ്പൽമുതലാളി എന്ന സിനിമയിലാണ് ശ്രദ്ധേയമായ ഒരു വേഷം താരത്തിന് ലഭിച്ചത്.

അഭിനയ രംഗത്തും  സംവിധായക രംഗത്തും മാത്രമല്ല താരത്തിനെ കഴിവ്.  സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് താരം. അതിനപ്പുറം എറണാകുളം കേന്ദ്രീകരിച്ച് നൃത്തഭ്യാസവും പ്രദർശനവും താരം നടത്തിവരുന്നുണ്ട്.  എല്ലാത്തിലും തനതായ ശൈലി പിന്തുടരുന്ന താരത്തിന് ഒരുപാട് ആരാധകരാണുള്ളത്.

ചേകവർ, ഫോർ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട് ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്‌ബൻഡ്സ് ഇൻ ഗോവ, ഹൗസ് ഫുൾ എന്നിവയാണ് താരം അഭിനയിച്ച മലയാള സിനിമകൾ. ചെറുതും വലുതുമായ ഈ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകർ താരത്തെ ഇഷ്ടപ്പെടുന്നു

ഹ്രസ്വ ചിത്രങ്ങളുടെ സംവിധാന രംഗത്തേക്കും താരം കടന്നു വന്നിരിക്കുകയാണ്. പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് അഭിനയരംഗത്ത് നിന്ന് വ്യത്യസ്തത താരം പരീക്ഷിച്ചത്. നിരവധി ടെലിവിഷൻ പരമ്പരകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരത്തിന് പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. ബീച്ച് പശ്ചാത്തലമാക്കിയുള്ള ഫോട്ടോയാണ് താരം പുതിയതായി പങ്കുവെച്ചത്. ലാളിത്യമുള്ള വസ്ത്രത്തിൽ അതിമനോഹരമായ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

The beach is not always a place, sometimes it’s a feeling എന്നാ അടിക്കുറിപ്പോടെയാണ് താരം തന്റെ ഫോട്ടോ പ്രേക്ഷകർക്കിടയിൽ പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ഫോട്ടോഷൂട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Sarayu
Sarayu
Sarayu
Sarayu
Sarayu
Sarayu
Sarayu
Sarayu

Be the first to comment

Leave a Reply

Your email address will not be published.


*