ബിഗ്‌ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകും. അവിടത്തെ വൈബ് എനിക്കിഷ്ടമാണ്.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോക്ക് ആരാധകർ ഏറെയാണ്.

ബിഗ് ബോസ് മലയാളം സീസൺ വൺ വിജയകരമായി പൂർത്തിയായെങ്കിൽ, സീസൺ 2 കൊറോണ കാരണം പാതിവഴിയിൽ നിർത്തുകയായിരുന്നു. അന്ന് ആരാധകർക്ക് വളരെയേറെ നിരാശയാണ് ഉണ്ടാക്കിയത്. പക്ഷേ ഇപ്പോൾ സീസൺ ത്രി വീണ്ടും ആരംഭിക്കുന്ന സന്തോഷത്തിലാണ് ആരാധകർ.

ഒരു വീട്ടിനകത്ത് നൂറുദിവസം സെലിബ്രിട്ടികൾ വ്യത്യസ്തമായ മത്സരങ്ങളോടുകൂടി ഒരുമിച്ചുകൂടുന്ന റിയാലിറ്റി ഷോ ലേക്ക് , സിനിമ സീരിയൽ രംഗത്ത് നിന്നും, മറ്റും കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റികൾ ആണ് മത്സരാർത്ഥികൾ ആയി എത്താറുള്ളത്.

ഈയടുത്ത് ബിഗ് ബോസ് മലയാളം സീസൺ ത്രീ യിൽ മത്സരിക്കാൻ പോകുന്ന മത്സരാർഥികളുടെ വ്യാജ റിപ്പോർട്ട്‌കൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു. അന്ന് പുറത്തുവന്ന ലിസ്റ്റിലുള്ള പലരും അത് വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു.

പുറത്തുവന്ന പേരിൽ ഒരാളായിരുന്നു മലയാളത്തിലെ പ്രിയ താരം അനുമോൾ. പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമാണ് അനുമോൾ. സ്റ്റാർ മാജിക്കിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്.

തന്റെ പേര് ബിഗ്ബോസ് വ്യാജ വാർത്തയിൽ വന്നതിനെ താരം നിരസിക്കുകയായിരുന്നു.
“അന്ന് സോഷ്യൽ മീഡിയയിൽ എന്റെ പേര് പ്രചരിച്ചിരുന്നു അത് വ്യാജമാണ്. ബിഗ് ബോസ് എനിക്കിഷ്ടമാണ്. ബിഗ് ബോസിലെ വീടിനുള്ളിൽ നടക്കുന്ന ബഹളവും മറ്റും ആസ്വദിക്കുന്നവളാണ് ഞാൻ. “

ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകാൻ ഞാൻ തയ്യാറാണ്. അവിടുത്തെ വൈബ് എനിക്കിഷ്ടമാണ്, എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും ബിഗ് ബോസിലേക്കുള്ള താരത്തിന്റെ പ്രവേശനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*