എനിക്ക് എന്നും അത് ഒരു വീക്നെസ് ആണ്.. അപർണയെക്കുറിച്ച് ജീവയുടെ പോസ്റ്റ്‌…

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താര ദമ്പതികളാണ് ജീവയും അപർണയും. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ വലിയ നേട്ടം ഇവർ കൈയടക്കിയത് എന്നും ശ്രദ്ധേയമാണ്. അപർണ തോമസ് പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നതും പ്രേക്ഷകർ ഏറ്റെടുക്കുന്നതും പതിവാണ്.

ജീവയും അപർണയും സൂര്യ മ്യൂസിക്കിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് പ്രണയത്തിലാകുന്നത്. വൈകാതെ ഇവരുടെ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. താരദമ്പതികൾ പങ്കുവെക്കുന്ന ഫോട്ടോകൾ വളരെ പ്രേക്ഷകശ്രദ്ധ ആകർഷിക്കാറുണ്ട് എപ്പോഴും.

കാബിൻ ക്രൂവായി ജോലി ചെയ്തിരുന്ന അപർണ്ണ ഈയടുത്താണ് ജോലി രാജി വെച്ച് ജീവകൊപ്പം കൊച്ചിയിൽ താമസിക്കാൻ ആരംഭിച്ചത്. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് പരിപാടിയിൽ രണ്ടുപേരും അവതാരകരാണ്. അതിനു പുറമേ സരിഗമപാ സംഗീത റിയാലിറ്റിഷോയിൽ ജീവ ആത്മാവുള്ള അവതാരകൻ എന്ന പേര് സമ്പാദിച്ച മുന്നേറുകയാണ്.

താരദമ്പതികൾ ഇടക്ക് അവരുടെ യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. പ്രേക്ഷക പ്രീതിയും പിന്തുണയും ഇഷ്ടവും ഒരുപാടുള്ള താര ദമ്പതികളായതു കൊണ്ടുതന്നെ ഒരുമിച്ചുള്ള വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ്. അപർണയെ പുറകിൽ നിന്നും ചുംബിക്കുന്ന ജീവയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഉമ്മ എനിക്ക് എന്നും ഒരു വീക്ക്നെസ്സ് ആണ് എന്നാണ് ജീവ അതിന് അടിക്കുറിപ്പ് നൽകിയത്. സംശയമുണ്ടെങ്കിൽ അപർണയോട് ചോദിക്കൂ എന്നും താരം കൂട്ടിച്ചേർക്കുന്നു.

വളരെ മികച്ച പ്രതികരണങ്ങളാണ് ഫോട്ടോഷൂട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷിട്ടു എന്നാണ് ഇവർ പരസ്പരം വിളിക്കുന്നത്. ആ പേര് അഭിസംബോധന ചെയ്തു കൊണ്ട് പല ആരാധകരും കമന്റ് ചെയ്തിരിക്കുന്നു. ഇഷ്ടപ്പെട്ട ദമ്പതികൾ എന്ന് ഒരുപാട് പ്രതികരണങ്ങൾ വന്നിട്ടുണ്ട്.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Be the first to comment

Leave a Reply

Your email address will not be published.


*