വെറൈറ്റി ലൂക്കിൽ മമ്മൂട്ടി നായിക ജുവൽ മേരി

മലയാള സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ജൂവൽ മേരി. കൊച്ചിയിലെ തൃപ്പുണിത്തറയാണ് താരത്തിന്റെ ജനനം. ചെറുപ്പം മുതലേ കലയോട് അമിത താൽപര്യമായിരുന്നു താരത്തിന്.

2014 ൽ ടെലിവിഷൻ അവതാരകയായാണ് താരം ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് ലെ അവതാരകയാണ് താരം ആദ്യമായി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.

2015 ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ മമ്മൂട്ടി നായകനായ ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ സിനിമകളിൽ അഭിനയിച്ചു. താരം തമിഴിലും അഭിനയിച്ചിട്ടുണ്ട്.

വിജയ് ആന്റണി നായകനായ അണ്ണാദുരൈ എന്ന സിനിമയിൽ ആണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. മാമണിതൻ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്ത് സജീവമാണ് താരം.

ഡി 4 ഫോർ ഡാൻസ്, ഫ്ലവർസ് ടിവി യിലെ ടോപ് സിംഗർ, ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ തുടങ്ങിയ ടെലിവിഷൻ പരിപാടികൾ ഹോസ്റ്റ് ചെയ്തും താരം തിളങ്ങിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരം. ഒന്നര ലക്ഷം ഫോളോവർസാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത വെറൈറ്റി ലൂക്കിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Jewel
Jewel
Jewel
Jewel
Jewel

Be the first to comment

Leave a Reply

Your email address will not be published.


*