മാസ്ക് എങ്ങനെ ധരിക്കണമെന്ന് മാളവിക. വസ്ത്രം എങ്ങനെ ധരിക്കണമെന്ന് ആദ്യം പഠിക്കൂ എന്ന് സദാചാര ആങ്ങളമാർ..

ചുരുങ്ങിയ സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് മാളവിക മോഹനൻ. പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന നടി മാളവിക എന്നാണ് റിപ്പോർട്ട്.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഇളയ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് സിനിമയിലാണ് താരം ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റി എന്നാണ് റിപ്പോർട്ടുകൾ. ഗ്ലാമർ വേഷത്തിൽ തിളങ്ങിയത് തന്നെയാണ് താരത്തിന് ഇത്രയും കൂടുതൽ ഡിമാൻഡ് ഉണ്ടാകാനുള്ള കാരണം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത ഏഷ്യാനെറ്റ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മ്യൂസിക് ബാഗ്രൗണ്ട് കൂടിയുള്ള വീഡിയോയിൽ താരം മാസ്ക് എങ്ങനെ ധരിക്കണം എന്നാണ് പറയുന്നത്. ചെവിയിൽ തൂക്കി ഇടരുത്, മൂക്കിന്റെ താഴെയായി വെക്കരുത് എന്നും, പകരം മാസ്ക് എങ്ങനെയാണ് കറക്റ്റ് വെക്കണം എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

താരം ഷോർട്ട് ഡ്രസ്സ് ധരിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ വീഡിയോക്ക് താഴെ സദാചാര ആങ്ങളാമർ രംഗത്തുവന്നിരിക്കുന്നു. ഡ്രസ്സ് കൂടി ഒന്ന് ശ്രദ്ധിക്കാമായിരുന്നു എന്നാണ് കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദുൽഖർ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്,കണ്ണട, ഹിന്ദി സിനിമകളിൽ താരം അഭിനയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*