ലാലേട്ടന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹമുണ്ട് ; അടുത്ത പടത്തിൽ സാധിച്ചു തരാമെന്ന് സംവിധായകൻ പറഞ്ഞു; നമിത പറയുന്നു..!!

ഗ്ലാമർ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നമിത. ഇടവേളക്കു ശേഷം മലയാള ചലച്ചിത്ര വീഥിയിലേക്ക് വലിയ ഒരു തിരിച്ചു വരവ് നടത്തിയത് പുലിമുരുകൻ എന്ന സിനിമയിലൂടെ ആയിരുന്നു. വളരെ മികച്ച പ്രകടനം ആണ് താരം ആ സിനിമയിൽ കാഴ്ചവച്ചത്.

ശ്രദ്ധേയമായ വേഷമായിരുന്നു താരം പുലിമുരുകനിൽ അവതരിപ്പിച്ചത്. പുലിമുരുകനിൽ അഭിനയിച്ചതിനെ ക്കുറിച്ച് താരം തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. മോഹൻലാലിനെ കുറിച്ച് ആണ് താരത്തിന്റെ വാക്കുകൾ ഏറെയും.

മോഹൻലാൽ അല്ലാതെ വേറെ ആര് പുലിമുരുകൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലും ഇത്രത്തോളം പെർഫെക്റ്റ് ആവില്ല എന്നാണ് നമിതയുടെ അഭിപ്രായം. പുലിമുരുകൻ എന്ന സിനിമയിലേക്ക് ജൂലി എന്ന കഥാപാത്രമായി തന്നെ ക്ഷണിച്ചപ്പോൾ വളരെ എക്സൈറ്റഡ് ആയിരുന്നു താൻ എന്നും നമിത പറഞ്ഞു.

എക്സൈറ്റഡ് ആയതിന്റെ പിന്നിൽ മോഹൻലാലിന്റെ കൂടെ ഉള്ള വേഷങ്ങൾ സിനിമയിൽ തനിക്കുണ്ടെന്ന് അറിഞ്ഞതോടെ ആണ് എന്നും താരം വെളിപ്പെടുത്തി. പുലിമുരുകനിലെ മോഹൻലാലിന്റെ കൂടെ സീൻ പങ്കിടുന്ന അവസരങ്ങൾ ഉണ്ടെങ്കിലും നായിക കഥാപാത്രത്തിലേക്ക് ഉയർന്നില്ല എന്ന വിഷമം തനിക്കുണ്ടെന്നും താരം പറയുന്നു.

പുലിമുരുകൻ ഷൂട്ടിംഗ് പുരോഗമിച്ചപ്പോഴാണ് വിഷമം ഉണ്ടായത്. നായിക കഥാപാത്രമായി മോഹൻലാലിന്റെ ഭാര്യ കഥാപാത്രമായി അഭിനയിക്കാൻ ആഗ്രഹം ഉണ്ടായത് അപ്പോഴാണ്. എന്റെ ആഗ്രഹം മോഹൻലാലിനോടും സംവിധായകനോടും ഞാൻ തുറന്നു പറഞ്ഞു എന്നും നമിത പറയുന്നു.

തന്റെ ഒരു സിനിമയിൽ മോഹൻലാലിന്റെ ഭാര്യ കഥാപാത്രമായി തന്നെ ക്ഷണിക്കമെന്ന് വൈശാഖ് ഉറപ്പുതന്നു എന്നും വളരെ പെട്ടെന്ന് അങ്ങനെ ഒരു അവസരം തനിക്കു വരട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ എന്നും നമിത പറയുന്നു. തന്റെ ദുഃഖം പെട്ടെന്ന് മാറുമെന്ന പ്രതീക്ഷയിലാണ് താനെന്നാണ് നമിതയുടെ വാക്കുകളുടെ ചുരുക്കം.

Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha

Be the first to comment

Leave a Reply

Your email address will not be published.


*