മാൽദീവ്സിൽ അവധി ആഘോഷിച്ചു പൃഥ്വിരാജ് കുടുംബം. ഫോട്ടോകൾ വൈറൽ.

സിനിമ പാരമ്പര്യത്തിൽ നിന്ന് വളർന്നുവന്ന് ഇപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ.
ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബം പൃഥ്വിരാജിന്റേത് ആയിരിക്കാം.

അച്ഛൻ സുകുമാരൻ, അമ്മ മല്ലിക സുകുമാരൻ, സഹോദരൻ ഇന്ദ്രജിത്ത്, സഹോദരന്റെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് എല്ലാവരും സിനിമ ലോകത്തിലെ മിന്നും താരങ്ങളാണ്.

അച്ഛൻ സുകുമാരൻ ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവരെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബത്തിലെ സന്തോഷങ്ങൾ ആരാധകാരുമായി പങ്ക് വെക്കാറുണ്ട്. പൃഥ്വിരാജ് ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.

മാൽദീവ്സിൽ ബീച്ചിലെ ഭാര്യ സുപ്രിയ മേനോനോടൊപ്പമുള്ള ഫോട്ടോയാണ് പൃഥ്വിരാജ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. മികച്ച പ്രതികരണമാണ് ഫോട്ടോക്ക് ലഭിച്ചിട്ടുള്ളത്.

സിനിമയിലെ എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. നടനായും, സംവിധായകനായും, പ്രൊഡ്യൂസർ ആയും, ഡിസ്ട്രിബ്യുറ്റർ ആയും, പ്ലേ ബാക്ക് സിങ്ങർ ആയും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Prithvi

Be the first to comment

Leave a Reply

Your email address will not be published.


*