ഇത് നമ്മുടെ പ്രിയങ്ക തന്നെയാണോ? താരത്തിന്റെ പുതിയ ഫോട്ടോ കണ്ടു ആരാധകർ.

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമായി മാറിയ നടിയാണ് പ്രിയങ്ക നായർ. മോഡൽ രംഗത്തിലൂടെ തുടങ്ങി പിന്നീട് സിനിമാ രംഗത്തേക്ക് കടന്നു വരുകയായിരുന്നു താരം.

പശുപതി, ഭരത് തുടങ്ങിയവർ അഭിനയിച്ച വെയിൽ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. താരം അയച്ച ആദ്യത്തെ മൂന്ന് സിനിമകളും തമിഴിലായിരുന്നു. പിന്നീടാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്.

2007 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി, ജയസൂര്യ, നവ്യ നായർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കിച്ചാമണി എംബിഎ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ എത്തുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് നല്ല സിനിമകളിൽ താരം അഭിനയിച്ചു.

ടെലിവിഷൻ രംഗത്തും സജീവമാണ് താരം. ഒരുപാട് സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരാട്ട്, സ്ത്രീ ജന്മം, മേഘം, ആകാശദൂത് തുടങ്ങിയ ഒരുപാട് സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പല പ്രോഗ്രാമുകളിലും താരം പങ്കെടുത്തിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ടര ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

പ്രിയങ്ക ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ കണ്ടു അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ. മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മികച്ച പ്രതികരണമാണ് ഫോട്ടോകൾക്ക് ലഭിച്ചിട്ടുള്ളത്.

Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka

Be the first to comment

Leave a Reply

Your email address will not be published.


*