ഒറ്റ പ്രസവത്തിൽ നാല് കൺമണികൾ; ദൈവത്തെ സ്തുതിച്ച് മുസ്തഫ-മുബീന ദമ്പതിമാർ

ഒരു പ്രസവത്തിൽ നാല് കൺമണികൾ; സന്തോഷം മറയ്ക്കാതെ മുസ്തഫ-മുബീന ദമ്പതിമാർ

പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ മുസ്തഫ-മുബീന നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഒരു കുഞ്ഞിക്കാൽ കാണണമെന്ന ആഗ്രഹംകൊണ്ട് നടക്കുന്ന ഒരുപാട് ദമ്പതികൾക്കിടയിൽ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മുബീന വാർത്തയായിരിക്കുന്നു.

പാലക്കാട് ജില്ലയിലെ ചളവറയിലെ പുലിയാണം കുന്ന് സ്വദേശികളാണ് മുസ്തഫയും മുബീനയും. കഴിഞ്ഞവർഷമാണ് ഇവരുടെ വിവാഹം നടന്നത്. ഗർഭസ്ഥ അവസ്ഥയിൽ തന്നെ നാല് കുട്ടികൾ ഉള്ളത് അറിയുകയും ചെയ്തിരുന്നു.

പെരിന്തൽമണ്ണയിലെ മൗലാന ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് അബ്ദുൽ വഹാബിന്റെ ചികിത്സയിലായിരുന്നു മുബീന. ഓപ്പറേഷനിലൂടെയാണ് നാലു കുട്ടികൾക്ക് ജന്മം നൽകിയത്.

പ്രസവസമയത്ത് അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു, കുട്ടികൾക്ക് ഭാരം കുറവ്, ശ്വാസതടസ്സം, തുടങ്ങിയവ അനുഭവപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ കുട്ടികൾ നോർമൽ ആയി വരികയാണ്.

ദമ്പതികൾ ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അഭിനന്ദനത്തിന്റെ പ്രവാഹമാണ് കാണാൻ സാധിക്കുന്നത്. നാലു കുഞ്ഞുങ്ങൾക്ക് മുബീനക്കും ആശംസകളും പ്രാർത്ഥനകളുമായി ഒരുപാട് പേര് കമന്റ്‌ രേഖപ്പെടുത്തിയിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*