ബ്രാ ഇട്ടിട്ടുണ്ടോ? ജെട്ടിയുടെ കളരെന്താ? ഇതിനൊക്കെ വേവലാതിപ്പെട്ടു കമ്മെന്റ് ഇടുന്നവർക് എന്റെ നടുവിരൽ നമസ്കാരം : അഞ്ജലി അമീർ

പേരൻമ്പിൽ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയയായ താരമാണ് അഞ്ജലി അമീർ. ട്രാൻസ്ജെൻഡർ മോഡൽ കൂടിയായ അഞ്ജലി ഇടയ്ക്കിടെ വാർത്തകളിലെ താരം ആകാറുണ്ട്. പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം സദാചാര ആങ്ങളമാരുടെ അശ്ലീല കമന്റുകൾ തന്നെയാണ് വാർത്തകളിൽ ഇടം പിടിക്കാൻ ഉള്ള പ്രധാന കാരണം.

അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവെക്കുകയും സദാചാര ആങ്ങളമാരും അമ്മായിമാരും അശ്ലീല കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. ഇത്തരം സൈബർ അക്രമങ്ങൾക്കെതിരെ ഉരുളക്കുപ്പേരി മറുപടി നൽകുന്നതിനും അഞ്ജലി പുറകോട്ട് ഇല്ല.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് സദാചാര ആങ്ങളമാർക്ക് ഉണർവ് നൽകിയിരിക്കുന്നത്. താൻ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമന്റ് ഇടുന്നവർക്കെതിരെ ആണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വസ്ത്ര സ്വാതന്ത്ര്യം തനിക്കുണ്ട് എന്ന് പറയുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് എന്ന് കമന്റുകൾ വന്നു കൊണ്ടിരിക്കുന്നു.

താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം ഇങ്ങനെ:
എന്റെ വസ്ത്ര സ്വാതന്ത്രം എന്റെ അവകാശമാണ്… പിന്നെ എന്റെ വീട്ടുകാർക്കും എന്റെ  കാമുകനും എന്നെ സ്നേഹിക്കുന്ന കൂട്ടുകാർക്കുമില്ലാത്ത വിഷമം ഈ മോശം കമന്റ്‌ പറയുന്നവർക്കെന്തിനാ… ഈ നാട്ടിൽ എന്തോരം പ്രശ്നങ്ങൾ നടക്കുന്നുണ്ട് അതൊന്നും നോക്കാതെ ഞാൻ ബ്രാ ഇട്ടിട്ടുണ്ടോ എന്റെ ജെട്ടിയുടെ കളറെന്താ etc ഇതിനെ കുറിച്ചൊക്കെ വേവലാതിപ്പെട്ടു ടൈം കണ്ടെത്തി തെറി വിളിക്കുന്നവർക്കെന്റെ നടുവിരൽ നമസ്ക്കാാരം

വസ്ത്ര സ്വാതന്ത്ര്യം ഉള്ള ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട് എന്ന് ഉറക്കെ വിളിച്ചു പറയുന്ന തരത്തിലാണ് താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ പറയാതെ പറയുന്നത്. നിരവധി പേരാണ് ഈ തരത്തിലുള്ള കമന്റുകൾ രേഖപ്പെടുത്തുന്നത്.

“വസ്ത്ര സ്വാതന്ത്ര്യം ഓരോരുത്തരുടെ കാഴ്ചപ്പാടിന്റെയും സംസ്ക്കാരത്തിന്റെയും പ്രതിഫലനമാണ്. അവര്‍ വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. നമ്മുടെ വീട്ടിലെ അമ്മ, മകള്‍, സഹോദരിമാര്‍ അവര്‍ മാന്യമായി വസ്ത്രം ധരിച്ച് നടക്കുന്നുണ്ടല്ലോ? അതാണ് നമ്മുടെ സംസ്ക്കാരം…” എന്ന രൂപത്തിൽ വിശദമായി പ്രതികരിച്ചവർ ഏറെയാണ്.

“മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് തന്നെ സമൂഹത്തിൻ്റെ പ്രതികരണം ഒട്ട് മിക്ക കാര്യങ്ങളിലും ഉണ്ടാവും..അത്തരം പ്രതികരണങ്ങൾ മുഴുവനും അതിനു ഉത്തരവാദിയായ ആളിൻ്റെ ഇഷ്ടത്തിന് അനുസരിച്ച് തന്നെ ആയിക്കൊള്ളണം എന്നില്ല.” എന്ന് തുറന്നു പറഞ്ഞ കമന്റുകൾ ഉം കൂട്ടത്തിലുണ്ട്.

കരുതൽ കൊണ്ടാണ് മോശം വസ്ത്രം ധരിച്ചുകൊണ്ട് ഉള്ള ഫോട്ടോ ഷോട്ടുകൾക്ക് സദാചാരവാദികൾ കമന്റ് ഇടുന്നത് എന്ന് പറയുന്ന കമന്റുകൾ ഉണ്ട് കൂട്ടത്തിൽ. “നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക കരളുടഞ്ഞു വീണിടില്ലിത് കരളുറപ്പുള്ള  ലോകമേ” , എന്ന തരത്തിലുള്ള ആക്ഷേപ ഹാസ്യങ്ങളും പ്രതികരണങ്ങൾ ആയി രേഖപ്പെടുത്തുന്നുണ്ട്.

Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali

Be the first to comment

Leave a Reply

Your email address will not be published.


*