വിവാഹ മോചനം, മകന്റെ മരണം, മകളുമായി ഒറ്റക്ക് പൊരുതി ജീവിതം, ചക്കപ്പഴത്തിലെ അമ്മായമ്മയുടെ കരളലിയിപ്പിക്കും കഥയിങ്ങനെ

ചക്കപ്പഴത്തിലെ സുന്ദരിയായ അമ്മായിഅമ്മ തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ വിഷമങ്ങൾ തുറന്നു പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. ഒരുപാട് പ്രേക്ഷക പിന്തുണയോടെ മുന്നോട്ടു പോകുന്ന പരമ്പരയാണ് ചക്കപ്പഴം. ഒരുപാട് ആരാധകരാണ് ചക്കപ്പഴതിലെ ഓരോ അഭിനേതാവിനും.

വളരെ മികച്ച പ്രതികരണങ്ങളാണ് ചക്കപ്പഴത്തിലെ അമ്മായിഅമ്മ കഥാപാത്രം അവതരിപ്പിക്കുന്ന സബിതക്ക് ലഭിക്കുന്നത്. കോട്ടയം കടനാട് സ്വദേശിയാണ് സബിത. ചെറുപ്പത്തിലെ മനസ്സിലുള്ള ആഗ്രഹമാണ് അഭിനയിക്കുക എന്നത് എന്നും കോട്ടയം രമേശ് എന്ന നടനാണ് അഭിനയത്തിലേക്കുള്ള വഴി തുറക്കുന്നത് എന്നാണ് താരം പറയുന്നത്.

ചെറുപ്പം മുതലേ അച്ഛമ്മയുടെ തണലിലും സംരക്ഷണത്തിലും ആണ് സബിത വളർന്നത്. കാരണം സബിതയുടെ അമ്മ നഴ്സ് ആയി വിദേശത്തായിരുന്നു ജോലി. സ്കൂളും കോളേജും എല്ലാം ഹോസ്റ്റലിലും ബോർഡിംഗിലുമൊക്കെ ആയിരുന്നു. പഠനശേഷം സബിതക്ക് ചെന്നൈ എയർപോർട്ടിൽ ആണ് ജോലി ലഭിച്ചത്.

എയർപോർട്ട് ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സബിതയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിനു ശേഷം അമേരിക്കയിലായിരുന്നു സ്ഥിരതാമസം. എന്നാൽ 10 വർഷത്തിനു മുമ്പ് സബിത ഈ വിവാഹത്തിൽ നിന്ന് മോചനം നേടുകയും ചെയ്തു. താരത്തിന് രണ്ട് മക്കളാണുള്ളത്.

ജീവിതത്തിലെ വലിയ ദുഃഖമായി താരം പറയുന്നത് മൂത്ത മകന്റെ അകാലമരണം ആണ്. 2017ലായിരുന്നു മകൻ മരണപ്പെടുന്നത്. അന്ന് മകന് 12 വയസ്സ് മാത്രമായിരുന്നു പ്രായം. ജനന സമയത്തു തലയിൽ ഏറ്റ ക്ഷതം കാരണം മകൻ ഭിന്നശേഷിക്കാരൻ ആവുകയായിരുന്നു. അതിനപ്പുറം പെട്ടെന്ന് ദൈവം അവനെ തിരിച്ചു വിളിക്കുകയും ചെയ്തു.

അമേരിക്കയിലെ ജീവിതം പല കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. മകന്റെ ജനനവും മരണവും കണ്ടത് അവിടെയാണ്. ഒറ്റമുറി വീടു മുതൽ ആഡംബര ബംഗ്ലാവിൽ വരെ അമേരിക്കയിൽ താമസിച്ചു. ജീവിതത്തിൽ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും ഒന്നും തളരാതിരിക്കാൻ മാത്രം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും സബിത വെളിപ്പെടുത്തുന്നു.

ജീവിതത്തിൽ ഒരു ബ്രേക്ക് എന്ന ചിന്തയാണ് എട്ടുമാസം മുമ്പ് നാട്ടിലെത്തിച്ചത്. നാട്ടിൽ വന്ന് താരം കാക്കനാട് ഫ്ലാറ്റ് വാങ്ങി. തന്റെ മകന്റെ ചിതാഭസ്മം നിധിപോലെ വീടിന്റെ പ്രധാന ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ട്. അതിൻ തൊട്ടടുത്തായി മകന്റെ ഒരു ഫോട്ടോയും. വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാണുന്ന തരത്തിലാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത് എന്നും സബിത പറയുന്നു.

Sabitha
Sabitha
Sabitha
Sabitha

Be the first to comment

Leave a Reply

Your email address will not be published.


*