“പൂമുത്തോളെ” യായി മലയാളി മനം കവർന്ന സുന്ദരി ആത്മീയ വിവാഹിതയായി.. ഫോട്ടോസ് കാണാം

ജോസഫ് എന്ന ചിത്രത്തിലെ നായികയായ ആത്മിയ രാജൻ വിവാഹിതയായി. സനൂപ് ആണ് വരൻ. ആരാധകർക്ക് വിവാഹ വാർത്ത ഇപ്പോഴും ഒരു അത്ഭുതമാണ്. നേരത്തെ പറഞ്ഞറിയിക്കാതെ അപ്രതീക്ഷിതമായ വിവാഹ വാർത്ത. ആരാധകരെല്ലാം തന്നെ താരത്തിന് വിവാഹ മംഗളാശംസകൾ നേരുകയാണ്.

പൂമുത്തോളെ എന്ന ഒരൊറ്റ ഗാനം മതി ആത്മിയ രാജനെ മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ. വളരെ കുറഞ്ഞ സീനുകളിൽ മാത്രം ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എങ്കിലും തനതായ അഭിനയ വൈഭവം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടി. മികച്ച പ്രതികരണങ്ങൾ നേടിയ ആ കഥാപാത്രത്തിലൂടെ ഇന്നും താരത്തെ മലയാളികൾ നെഞ്ചിലേറ്റുകയാണ്.

ഏറെ നാളായി വിവാഹത്തെക്കുറിച്ച് ചെറിയ ചെറിയ സൂചനകൾ ലഭിക്കുന്നുണ്ട് എങ്കിലും താരം വിശദമായി ഒന്നും പ്രേക്ഷകരുമായി പങ്കു വെച്ചിരുന്നില്ല. ഇന്നലെ കണ്ണൂരിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. കോവിഡ് സാഹചര്യം ഉണ്ടെങ്കിലും പ്രമുഖരിൽ പലരും വിവാഹത്തിന് പങ്കെടുത്തിരുന്നു.

കണ്ണൂരിലെ ചടങ്ങിനു ശേഷം ഇരുവരും നാളെ എറണാകുളത്ത് എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് വച്ച് വിരുന്ന് ഉണ്ട് എന്നും സിനിമയിലെ താരങ്ങളിൽ പലരും പങ്ക് കൊള്ളും എന്നും കുടുംബ വൃത്തങ്ങൾ പങ്കുവെച്ചു. വിവാഹ ചടങ്ങുകൾ എല്ലാം കണ്ണൂരിൽ വെച്ചാണ് നടന്നത്.

ജോസഫ് എന്ന സിനിമയ്ക്ക് ഒരുപാട് ജനപ്രീതി നേടാൻ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തിനും ഒരുപാട് ആരാധകരെ ആ കഥാപാത്രം നേടിക്കൊടുത്തിട്ടുണ്ട്. ഒരുപാട് സീനുകളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും സിനിമയിലെ പ്രധാന കഥാപാത്രം തന്നെയായിരുന്നു താരത്തിന്റേത്.

വിവാഹത്തിന് ശേഷം സിനിമാഭിനയം തുടരുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെ താരം മറുപടി നൽകിയിട്ടില്ല. വളരെ മികച്ച അഭിനയ പ്രകടനം കാഴ്ചവച്ച താരം വിവാഹത്തിനു ശേഷവും സിനിമയിൽ ഉണ്ടാകണം എന്നാണ് ആരാധകരുടെ എല്ലാം ആഗ്രഹം.

Athmiya
Athmiya
Athmiya
Athmiya
Athmiya
Athmiya
Athmiya
Athmiya

Be the first to comment

Leave a Reply

Your email address will not be published.


*