“ആണായി ജനിക്കണമെന്നൊന്നുംതോന്നിയിട്ടില്ല; ആണിനെ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും എനിക്കും ഉണ്ടായിരുന്നു” അനുശ്രീ

മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കിയ അഭിനേത്രിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ ആണ് അഭിനയിച്ചതിലെ ആദ്യ കഥാപാത്രം. ചിത്രത്തിന്റെ സംവിധായകൻ ലാൽജോസ് സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ കാണുന്നത്.

ഇതിനു ശേഷം ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുമ്പിൽ അവതരിച്ചു. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ കൂടെയും അഭിനയിക്കാൻ താരത്തിന് ഭാഗ്യമുണ്ടായി. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരം കഠിന പ്രയത്നം ചെയ്യുന്ന ആളാണ്.

റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, എന്നു തുടങ്ങിയ ഒരുപാട് നല്ല സിനിമകളിലൂടെ താരത്തെ പ്രേക്ഷകർ കണ്ടു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി കണക്കാക്കുന്നത്.

താര ജാഡകൾ ഒന്നുമില്ലാത്ത വ്യക്തിയാണ് അനുശ്രീ എന്നാണ് സിനിമ ലോകത്ത് അറിയപ്പെടുന്നത്. നാട്ടിലെ പരിപാടികൾക്കെല്ലാം സർവ്വ സജീവമായി താരം ഉണ്ടാകാറുണ്ട് എന്നും പറയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. താരത്തിന്റെ ചില നിലപാടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

“ആണായി ജനിക്കണമെന്നു ഒന്നും തോന്നിയിട്ടില്ല കാരണം ആറുമണി കഴിഞ്ഞു പുറത്ത് പോകരുത്, അങ്ങോട്ടു പോകരുത്, ഇങ്ങോട്ടു പോകരുത് എന്നൊക്കെയുള്ള നിയന്ത്രണങ്ങള്‍ ഒന്നും എന്നില്‍ ഇല്ലായിരുന്നു”. എന്നാണ് അനുശ്രീയുടെ നിലപാട്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ വീട്ടിൽ നിന്നു കിട്ടുന്ന സ്വാതന്ത്ര്യം ഇത്തരത്തിലാണ് എന്നാണ് താരം പറയുന്നത്.

“എന്റെ ചേട്ടന്‍ എന്നെ രാത്രി സിനിമ കാണിക്കാന്‍ കൊണ്ട് പോകും. ഫുഡ് കഴിക്കാന്‍ കൊണ്ട് പോകും. അങ്ങനെ എല്ലാ സ്വാതന്ത്ര്യവും ആണിനെ പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു. അത് കൊണ്ട് ആണായി ജനിച്ചിരുന്നെങ്കില്‍ അടിച്ചു പൊളിച്ചു നടക്കമായിരുന്നു എന്ന തോന്നല്‍ ഒന്നും ഉണ്ടായിട്ടില്ല” എന്നും താരം പറയുന്നു.

Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree

Be the first to comment

Leave a Reply

Your email address will not be published.


*